city-gold-ad-for-blogger

കുരുന്നുകള്‍ക്ക് പുത്തനറിവുകള്‍ പകര്‍ന്ന് കളിക്കൂട്ടം

പായം: വേനലവധിക്കാലത്ത് കുരുന്നുകള്‍ക്ക് പുത്തനറിവുകള്‍ പകര്‍ന്ന് നടത്തിയ അവധിക്കാല കളിക്കൂട്ടം ശ്രദ്ധേയമായി. പായം എം.എന്‍. സ്മാരക വായനശാലയുടെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വായനശാലയും ബാലസംഘം ബീംബുങ്കാല്‍ മേഖലാ സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ട്, കളി, നാടകം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍ തുടങ്ങിയവ രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ അരങ്ങേറി.

ബാലസംഘം ബേഡകം ഏരിയാ സെക്രട്ടറി വി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബിപിന്‍രാജ് അധ്യക്ഷനായി. ഉദയന്‍ കുണ്ടംകുഴി, പി.കെ. ലോഹിതാക്ഷന്‍, നിര്‍മല്‍കുമാര്‍ കാറഡുക്ക എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സെക്രട്ടറി സി. രാമചന്ദ്രന്‍, നായനാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി. പ്രശാന്ത് സ്വാഗതവും അനീഷ്‌രാജ് നന്ദിയും പറഞ്ഞു.

കുരുന്നുകള്‍ക്ക് പുത്തനറിവുകള്‍ പകര്‍ന്ന് കളിക്കൂട്ടം

Keywords: Students, Vacation, Programme, Kalikoottam, Payam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia