city-gold-ad-for-blogger

കുമ്പളയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; വാഹനങ്ങളെയും തടഞ്ഞു

കുമ്പള: (www.kasargodvartha.com 23/02/2015) കുമ്പള ടൗണില്‍ യുവാവ് കുത്തേറ്റു മരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താല്‍. കടകള്‍ മുഴുവന്‍ അടഞ്ഞു കിടന്നു. നഗരത്തിലെ ഓട്ടോ റിക്ഷകളും മറ്റും കാര്യമായി സര്‍വീസ് നടത്തിയില്ല. വാഹന ഗതാഗതത്തിന് തടസമുണ്ടായില്ലെങ്കിലും ചില ബസുകളും വാഹനങ്ങളും ഏതാനു പേര്‍ തടഞ്ഞപ്പോള്‍ പോലീസിടപെട്ട് അവരെ പിന്തിരിപ്പിച്ചു.

കുമ്പളയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍; വാഹനങ്ങളെയും തടഞ്ഞു
File Photo
ടൗണില്‍ ജനങ്ങള്‍ കുറവാണ്. സ്‌കൂളുകളിലേക്കും മറ്റു സര്‍ക്കാര്‍ ഓഫീസുകളിലേക്കും പോകേണ്ടവരും കുമ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാരും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ വിഷമിച്ചു. കൊല്ലപ്പെട്ട ഷാക്കിറിന്റെ മൃതദേഹം ഉച്ചയോടെ എത്തിച്ച് ഖബറടക്കിയ ശേഷം കുമ്പള ടൗണ്‍ സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia