കനത്ത മഴയില്‍ വീട് തകര്‍ന്നു
Sep 9, 2012, 21:25 IST
മുന്നാട്: കനത്ത മഴയില്‍ ഭീമാകാരമായ പാറ ഉരുണ്ടുവീണ് വീട് തകര്‍ന്നു. മരുതളം എളമ്പിലാംകുന്നിലെ പരേതനായ സി. കുഞ്ഞമ്പുനായരുടെ മകന് വി. കെ. ബാലകൃഷ്ണന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്.
കനത്ത മഴയില്‍ വീടിന്റെ പിറകുവശത്തെ കുന്നില്‍നിന്നും കുത്തിയൊലിച്ച് വന്ന കൂറ്റന്‍ പാറ വീണാണ് ഭിത്തി തകര്‍ന്നത്. ആളപായമുണ്ടായില്ല.
Keywords: Rain, House-collapse, Munnad, Kasaragod







