city-gold-ad-for-blogger

ഒഴിവുകള്‍

ഒഴിവുകള്‍
കമ്പ്യൂട്ടര്‍ അധ്യാപക ഒഴിവുകള്‍

സി-ഡിറ്റിന്റെ കാസര്‍കോട് സി ഇ പി പഠന കേന്ദ്രത്തില്‍ എംസിഎ, ബി.ടെക്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, പി ജി ഡി സി എ, അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിംഗ് അധ്യാപകരെ ഫുള്‍ടൈം അല്ലെങ്കില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും സഹിതം സി-ഡിറ്റ് സിഇപി, ഇന്ത്യന്‍ കോഫി ഹൗസിന് എതിര്‍വശം, പുതിയ ബസ്റ്റാന്റ്, കാസറഗോഡ് - 671121 എന്ന വിലാസത്തില്‍ ഏഴ് ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9747001588.

ഹിന്ദി ട്രെയിനിംഗ് സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യുക്കേഷന്‍ കോഴ്‌സിന് സീറ്റൊഴിവുണ്ട്. ഹിന്ദിയിലുള്ള ബിരുദം ബിരുദാനന്തരബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ 50 ശതമാനം മാര്‍ക്കില്‍ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വ്വീസിലുള്ള അധ്യാപകര്‍ക്ക് സീറ്റ് നീക്കിവെച്ചിട്ടുണ്ട്. അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ 150 രൂപയുടെ മണിയോര്‍ഡര്‍/ഡിഡി സഹിതം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം ബില്‍ഡിംഗ്, സെന്‍ട്രല്‍ജംഗഷന്‍, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട ജില്ല. ഫോണ്‍: 04734-226028, 9446321496 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷാ ഫോറം www.bhpkhindi.org എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ ജൂലൈ 15ന് മുന്‍പായി ലഭിക്കണം.

അധ്യാപക ഒഴിവ്

മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ മാത്ത്‌സ് (കന്നട) തസ്തികയില്‍ ഒരു ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ജൂലൈ 9ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.

Keywords:  Job, Vacancy, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia