city-gold-ad-for-blogger

ആശാവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തി

ആശാവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തി
ഉദുമ പിഎച്ച്‌സിയില്‍ ആശാവര്‍ക്കര്‍മാരുടെ ധര്‍ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളിലെ പിഎച്ച്‌സിക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

ബേഡകത്ത് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ടി മാധവി അധ്യക്ഷയായി. മഹിളാ അസോസയോഷന്‍ ജില്ലാപ്രസിഡന്റ് ഇ പത്മാവതി, കെ വി ആര്‍ പിള്ള, ടി കെ മനോജ്, കെ രമണി എന്നിവര്‍ സംസാരിച്ചു. ശോഭ പാണ്ടിക്കണ്ടം സ്വാഗതം പറഞ്ഞു.
ബന്തടുക്കയില്‍ സിഐടിയു ജില്ലാസെക്രട്ടറി എന്‍ ടി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ശോശാമ്മ അധ്യക്ഷയായി. ജില്ലാപ്രസിഡന്റ് എം ശാന്തകുമാരി, എം കമല എന്നിവര്‍ സംസാരിച്ചു. ശ്യാമള സ്വാഗതം പറഞ്ഞു.

ഉദുമയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വത്സല അധ്യക്ഷയായി. യമുന സംസാരിച്ചു. ശ്രീജ സ്വാഗതം പറഞ്ഞു. പള്ളിക്കരയില്‍ കരിങ്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാപ്രസിഡന്റ് എ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി പുഷ്പ അധ്യക്ഷയായി. വി ഗീത, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സുനിത സ്വാഗതം പറഞ്ഞു.

പൂടങ്കല്ലില്‍ സംസ്ഥാന പ്രസിഡന്റ് വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. എന്‍ പി ഉഷാകുമാരി അധ്യക്ഷയായി. ശാന്തകുമാരി, കെ ശകുന്തള എന്നിവര്‍ സംസാരിച്ചു.
കരിന്തളത്ത് സിപിഎം കിനാനൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ഉഷ ബാലകൃഷ്ണന്‍ അധ്യക്ഷയായി. എന്‍ കെ തമ്പാന്‍, പി വി ഗീത എന്നിവര്‍ സംസാരിച്ചു. എം ലിഷ സ്വാഗതം പറഞ്ഞു.

അജാനൂര്‍ കടപ്പുറത്ത് സിപിഐ എം ഏരിയാകമ്മിറ്റിയംഗം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി ബീന അധ്യക്ഷയായി. പി കെ കണ്ണന്‍, സുമ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. കെ സതി സ്വാഗതം പറഞ്ഞു.

ചെറുവത്തൂരില്‍ മുനമ്പത്ത് ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രേമ അധ്യക്ഷയായി. മഞ്ജുഷ, പി പത്മിനി, കെ ഓമന എന്നിവര്‍ സംസാരിച്ചു. നര്‍ക്കിലക്കാട് സിപിഎം ഏരിയാകമ്മിറ്റിയംഗം വി തമ്പായി ഉദ്ഘാടനം ചെയ്തു. ഗീത അധ്യക്ഷയായി. ഗിരിജ വിജയന്‍, എ വി ശാന്ത, ഓമന പത്മനാഭന്‍, എ തങ്കമണി, സാലി സാബു, സുമ ശശി എന്നിവര്‍ സംസാരിച്ചു.

മടിക്കൈയില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാപ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ബിന്ദു അധ്യക്ഷയായി. കെ സുലേഖ, പി വി പ്രീത എന്നിവര്‍ സംസാരിച്ചു. പെരിയയില്‍ പഞ്ചായത്തംഗം വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചിന്താമണി അധ്യക്ഷയായി. പി നാരായണി, ബിന്ദു എന്നിവര്‍ സംസാരിച്ചു. 
ആശാവര്‍ക്കര്‍മാര്‍ മാര്‍ച്ച് നടത്തി
 ബേഡകത്ത് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു 
( Updated)

Keywords: Kasaragod, Aasha Workers, Uduma, Pallikara.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia