city-gold-ad-for-blogger

അഴിമതിയെ തുടര്‍ന്ന് തകര്‍ന്ന എം ജി റോഡില്‍ കല്ലു തെറിച്ച് ജ്വല്ലറിയുടെ ഗ്ലാസ് തകര്‍ന്നു; പ്രതിഷേധം ശക്തം

കാസര്‍കോട്: (www.kasargodvartha.com 24/09/2016) റീടാര്‍ അഴിമതിയെ തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞ എം ജി റോഡില്‍ കല്ലു തെറിച്ച് ജ്വല്ലറിയുടെ ഗ്ലാസ് തകര്‍ന്നു. ഓള്‍ഡ് പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിറ്റിഗോള്‍ഡ് കിഡ്‌സ് ജ്വല്ലറിയുടെ ഗ്ലാസുകളാണ് തകര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വാഹനങ്ങളുടെ ടയറില്‍ കൊണ്ടാണ് കല്ലുകള്‍ തെറിക്കുന്നത്.

കല്ലുകള്‍ തെറിച്ച് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മഴ കഴിയാതെ റോഡ് നന്നാക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
അഴിമതിയെ തുടര്‍ന്ന് തകര്‍ന്ന എം ജി റോഡില്‍ കല്ലു തെറിച്ച് ജ്വല്ലറിയുടെ ഗ്ലാസ് തകര്‍ന്നു; പ്രതിഷേധം ശക്തം

Keywords: Kasaragod, Kerala, Jewellery, Rain, M.G Road, Old press club Junction, City gold Kids Jewellery, Jewellery glass broken.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia