city-gold-ad-for-blogger

അറിയിപ്പുകള്‍

അറിയിപ്പുകള്‍
കാറഡുക്ക പഞ്ചായത്ത് ഗ്രാമസഭകള്‍ ചേരുന്നു

കാറഡുക്ക ഗ്രാമ പഞ്ചായത്തിന്റെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഓഡിറ്റ് ഗ്രാമ സഭകള്‍ ചേരുന്നു. ഗ്രാമ സഭ ചേരുന്ന വാര്‍ഡ് നമ്പര്‍, തീയ്യതി, സമയം, സ്ഥലം എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു. വാര്‍ഡ് I ജൂണ്‍ മൂന്ന് 2.30 മണി - എ.എല്‍.പി.എസ്. പണിയ, വാര്‍ഡ് II ജൂണ്‍ മൂന്ന് 3.00 മണി - പാളപാത്ര നിര്‍മ്മാണ കേന്ദ്രം, അടുക്കം, വാര്‍ഡ് III ജൂണ്‍ മൂന്ന് 3.30 മണി - ഗജാനന എ.എല്‍.പി.സ്‌കൂള്‍ മുള്ളേരിയ, വാര്‍ഡ് IV മെയ് 31ന് 2.30 മണി - പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ മുള്ളേരിയ, വാര്‍ഡ് V ജൂണ്‍ മൂന്ന് 4 മണി - ഗജാനന എ.എല്‍.പി.സ്‌കൂള്‍ മുള്ളേരിയ, വാര്‍ഡ് VI ജൂണ്‍ രണ്ട് 11 മണി - മിനി വ്യവസായ കേന്ദ്രം, മല്ലാവാര, വാര്‍ഡ് VII മെയ് 27 10.30മണി - എ.യു.പി.എസ്.കുണ്ടാര്‍, വാര്‍ഡ് VIII മെയ് 28 10.30മണി - എ.യു.പി.എസ്.കുണ്ടാര്‍, വാര്‍ഡ് IX മെയ് 27ന് 11 മണി - ജി.എല്‍.പി.എസ്. മഞ്ഞംപാറ, വാര്‍ഡ് X ജൂണ്‍ മൂന്ന് 3.00 മണി - ജി.എച്ച്.എസ്.ആദൂര്‍, വാര്‍ഡ് XI ജൂണ്‍ രണ്ട് 2.30 മണി - പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ മുള്ളേരിയ, വാര്‍ഡ് XII മെയ് 31ന് 10.00 മണി - ഭാവന ക്ലബ്ബ്, മൂടാംകുളം, വാര്‍ഡ് XIII മെയ് 29ന് 11.00 മണി - കെ.പി.എ.എല്‍.പി.എസ്. കൊട്ടംകുഴി, വാര്‍ഡ് XIV മെയ് 31ന് 11 മണി - ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക, വാര്‍ഡ് XV ജൂണ്‍ രണ്ടിന് 3.00 മണി - ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക.

സ്മൃതിവനം: വിശേഷാല്‍ ഗ്രാമസഭ 28ന്
ചെറുവത്തൂര്‍ പഞ്ചായത്തിലെ കുളങ്ങാട്ട് മലയില്‍ ജൂണ്‍ അഞ്ചിന് നടത്തുന്ന സ്മൃതിവനം പരിപാടിയുമായി ബന്ധപ്പെട്ട വിശേഷാല്‍ ഗ്രാമസഭ മെയ് 28ന് മൂന്ന് മണിക്ക് ചെറുവത്തൂര്‍ ഗവ. ഫിഷറീസ് സ്കൂളില്‍ ചേരും പാരിസ്ഥിതിക പുനസൃഷ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന  യോഗത്തില്‍ ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്പോര്‍ട്സ് ക്വാട്ട: വെരിഫിക്കേഷന്‍ ജൂണ്‍ ഒന്നിന്
ജില്ലയില്‍ പ്ളസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ ഒന്നിലേക്ക് മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു. പ്ളസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട, പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒന്നിനു രാവിലെ 10ന് സിവില്‍ സ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255521 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ചു
കുമ്പള കോയിപ്പാടി കോളനിയില്‍ കുടവെള്ള വിതരണ പദ്ധതിക്കായി ജില്ലാ ഇന്നവേഷന്‍ ഫണ്ടില്‍ നിന്ന് 2.44 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

സമാധാന യോഗം ജൂണ്‍ 2ന്
കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്റെ അദ്ധ്യക്ഷതയില്‍ ജൂണ്‍ നാലിന് ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല സമാധാന യോഗം ജൂണ്‍ രണ്ടിന് രാവിലെ 9.30ന് നടത്തും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.

Keywords:  Notice, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia