city-gold-ad-for-blogger

അപേക്ഷകള്‍ ക്ഷണിച്ചു

അപേക്ഷകള്‍ ക്ഷണിച്ചു
എല്‍.ബി.എസ്.സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴുസുകള്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) കോഴ്‌സിന് കാസറഗോഡ് എല്‍.ബി.എസ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ് മൂന്ന് സെമസ്റ്ററുകളായാണ് നടത്തുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) എന്ന കോഴ്‌സിലേക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദ യോഗ്യതയുള്ളവര്‍ക്കായി 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്‌വെയര്‍) (ഡി.സി.എ(എസ്) കോഴ്‌സിലേക്കും അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗ, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള എല്‍.ബി.എസ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 04994221011.

കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പരിശീലനം

നബാര്‍ഡിന്റെ സഹകരണത്തോടെ കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 18നും 45നും മദ്ധ്യേ പ്രായമള്ളവര്‍ക്ക് ഒരുമാസത്തെ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട് പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം, കണ്ണൂര്‍, 670142 എന്ന വിലാസത്തില്‍ ജൂലായ് 16നം അപേക്ഷിക്കണം. ഓണ്‍ ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ 04602-226573, 227869

ഐ ടി ഐയില്‍ സ്റ്റെനോഗ്രാഫി, നെറ്റ്‌വര്‍ക്ക് ഇന്റര്‍വ്യൂ

കാസറഗോഡ് ഗവ.ഐ.ടി.ഐയില്‍ 2012-13 വര്‍ഷത്തെ നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യന്‍ (6 മാസം), സ്റ്റെനോഗ്രാഫി - ഇംഗ്ലീഷ് (1 വര്‍ഷം) ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള ഫസ്റ്റ് സെലക്ഷന്‍ ലിസ്റ്റ്, ചാന്‍സ് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. സ്റ്റെനോഗ്രാഫിയുടെ ഇന്റര്‍വ്യൂ ജൂലൈ 12ന് രാവിലെ 11 മണിക്കും ചാന്‍സ് ഇന്റര്‍വ്യൂ ഉച്ചക്ക് 2 മണിക്കും നടക്കും. നെറ്റ്‌വര്‍ക്ക് ടെക്‌നീഷ്യന്‍ പ്രവേശനത്തിന് 16ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവും ഉച്ചക്ക് രണ്ട് മണിക്ക് ചാന്‍സ് ഇന്റര്‍വ്യൂവും നടക്കും.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീറ്റൊഴിവ്

കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ ഗവണ്‍മെന്റ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എസ്.എസ്.എല്‍.സി യോഗ്യത അടിസ്ഥാനമാക്കി വിവിധ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്‍കുന്നു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമൊഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2236347 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Keywords: Application, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia