വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
Nov 20, 2021, 21:13 IST
നീലേശ്വരം: (www.kasargodvartha.com 20.11.2021) വീട്ടമ്മയെ മകളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ നഗരസഭ കൗൺസിലർ നീലേശ്വരം കണിച്ചിറയിലെ എം കെ കുഞ്ഞികൃഷ്ണന്റെ ഭാര്യ ജാനകി (75) ആണ് മരിച്ചത്.
നെടുങ്കണ്ടയിലെ മകളുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴഞ്ഞുവീണതായാണ് സംശയിക്കുന്നത്. വീണു കിടക്കുന്നത് കണ്ട് ജാനകിയെ ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർടെത്തിനായി പരിയാരത്തെ കണ്ണുർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
< !- START disable copy paste -->

Keywords: Kerala, Kasaragod, Death, Obituary, Case, Police, Top-Headlines, Municipality, Hospital, Kannur, Medical College, Woman found dead.