ബുള്ളറ്റുകള്‍ കവര്‍ച്ച ചെയ്ത് കേരളത്തിലെത്തിച്ച് തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തുന്ന എട്ടംഗ സംഘം പിടിയില്‍; പിടിയിലായത് 32 ലധികം ബുള്ളറ്റുകള്‍ കവര്‍ച്ച ചെയ്ത സംഘം, കവര്‍ച്ച നടത്തുന്നത് ബാന്റ്മേളം അവതരിപ്പിക്കാനെത്തി
May 22, 2018, 18:02 IST
പയ്യന്നൂര്‍: (www.kasargodvartha.com 22.05.2018) ബുള്ളറ്റുകള്‍ കവര്‍ച്ച ചെയ്ത് കേരളത്തിലെത്തിച്ച് തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തുന്ന എട്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. 32 ലധികം ബുള്ളറ്റുകളാണ് സംഘം കവര്‍ച്ച ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പയ്യാവൂര്‍ സ്വദേശികളായ സംഘത്തെയാണ് ശ്രീകണ്ഠാപുരം പൊലീസിന്റെ സഹായത്തോടെ മംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്.
മംഗളൂരു ഈസ്റ്റ്, മംഗളൂരു സിറ്റി, കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ബുള്ളറ്റുകള്‍ മോഷണം പോയത്. ബാന്റ്മേളം അവതരിപ്പിക്കാനെത്തിയ ശേഷമാണ് കവര്‍ച്ച നടത്തുന്നത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബുള്ളറ്റുകള്‍ അതിവിദഗ്ദ്ധമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. സംഘത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കവര്‍ച്ച ചെയ്യുന്ന ബുള്ളറ്റുകള്‍ കണ്ണൂരിലെത്തിച്ച് തുച്ഛമായ വിലയ്ക്ക് വില്‍പന നടത്തുകയാണ് സംഘം ചെയ്തിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Crime, Kannur, Top-Headlines, Kerala, Robbery, Arrest, Bullet, Bullet robbers arrested.
Keywords: Crime, Kannur, Top-Headlines, Kerala, Robbery, Arrest, Bullet, Bullet robbers arrested.