ആസ്റ്റർ മിംസിന് മറ്റൊരു പൊൻതൂവൽ കൂടി, കണ്ണൂരിൽ അഡ്വാൻസ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗം ആരംഭിച്ചു.
Feb 8, 2021, 15:11 IST
കണ്ണൂർ:(www.kasargodvartha.com 08.02.2021)ആരോഗ്യ മേഖലയിൽ ഇതിനകം തന്നെ പൊൻതൂവലുകളുമായി മുന്നേറുന്ന ആസ്റ്റർ മിംസ് മറ്റൊരു ചരിത്രം കൂടി രചിച്ചു. അതിനൂതനമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കൊണ്ട് ദേശീയ അംഗീകാരങ്ങൾ വരെ കരസ്തമാക്കിയിരിക്കുന്ന ആസ്റ്റർ മിംസ് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന അഡ്വാൻസ്ഡ് ഇൻറർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗം കണ്ണൂരിൽ ആരംഭിച്ചു. പ്രശസ്ത സിനിമാ താരം ഹണി റോസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.
പ്രധാനമായും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്ഷയം, ശ്വാസകോശങ്ങളിൽ ഉണ്ടാകുന്ന ക്യാൻസർ, ആസ്മ, സിഒപിഡി, ഐഎൽഡി, ഉറക്കത്തിലെ കൂർക്കം വലി കാരണം ഉണ്ടാകുന്ന ഒമ്പ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ തുടങ്ങിയ അസുഖങ്ങൾക്കാണ് ഇതിലൂടെ ചികിത്സ നൽകുന്നത്. ലെഗ് ഫംങ്ങ്ഷൻ ടെസ്റ്റുകൾ, സ്ലീപ് സ്റ്റഡി, അഡ്വാൻസ് ബ്രോംഗോസ് കോപി, എൻഡോ ബോഗിയൽ അൾട്രാസൗൻഡ് (ഇ ബി യു എസ്), തെറാക്കോസ് കോപി പോലുള്ള നിരവധി ടെസ്റ്റുകൾ നടത്തുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി മലിനീകരണവും, വ്യായാമ കുറവുകളും കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന അനവധി ആളുകൾക്ക് സഹായകരമാകുന്ന തരത്തിലാണ് അഡ്വാൻസ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗം ആരംഭിച്ചിട്ടുള്ളത്. പ്രവർത്തനം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മെഡികൽ തെറോസ്കോപി കൂടി തുടങ്ങാൻ സാധിച്ചത് ആസ്റ്റർ മിംസിന്റെ മറ്റൊരു മികവായി മാറി. ശ്വാസകോശത്തിന്റെ ആവരണമായ പ്ലൂരയെ ബാധിക്കുന്ന വിവിധ തരം ഫ്ലൂറൽ ഡിസീസിനെ ശരിയായ രീതിയിൽ രോഗ നിർണ്ണയം നടത്തുവാനും വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരം അസുഖങ്ങൾക്ക് കോഴിക്കോടിനെയോ മംഗളൂരുവിനെയോ ആശ്രയിക്കേണ്ട സ്ഥിതി ആയിരുന്നു ഇത് വരെ. ആസ്റ്റർ മിംസിൽ ഈ സംവിധാനം വന്നതോട് കൂടി ചുരുങ്ങിയ ചെലവിൽ ചികിത്സകൾ സാധ്യമാകുന്നത് ഉത്തരമലബാറിലെ ജങ്ങൾക്കും ആശ്വാസമാണ്. കൂടുതൽ മെച്ചപ്പെട്ടതും വൈദഗ്ധ്യമുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ അടുത്തിടെ പൾമനെറി മെഡിസിൻ വിഭാഗം വിപുലീകരിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത അഡ്വാൻസ് ഇൻറർവെൻഷണൽ പൽമനോളജി മേഖലയിലേക്ക് കൂടി പ്രവേശിക്കാൻ ഒരുങ്ങുകയാണ് ആസ്റ്റർ മിംസ്. ഇതിന്റെ ഭാഗമായി ഇ ബി യു എസ് പരിശോധന ആരംഭിച്ചു കഴിഞ്ഞു. നാല് വിദഗ്ധ പൾമനോളജിസ്റ്റിന്റെ 24 മണിക്കൂർ സേവനം ആസ്റ്റർ മിംസ് കണ്ണൂരിൽ ലഭ്യമാണ്.
പൾമനെറി മെഡിസിൻ മേധാവി ഡോക്ടർ ശ്രീജിത്ത് എം ഒ, കൺസൽടന്റ്മാരായ ഡോക്ടർ അമിത്ത് ശ്രീധരൻ, ഡോക്ടർ അവിനാഷ് മുരുകൻ, ഡോക്ടർ വിഷ്ണു ജി കൃഷ്ണൻ എന്നിവരാണ് അഡ്വാൻസ് ഇന്റർവെൻഷണൽ പൾമനെറി മെഡിസിൻ വിഭാഗത്തിന് നേതൃത്വം വഹിക്കുന്നത്.
Keywords: Kannur, Kerala, News, Hospital, Advanced Interventional pulmonary medicine unit in Kannur.