city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കാസര്‍കോട്ടെ മൂന്ന് ലോഡ്ജുകളില്‍ ക്വാറന്റേനില്‍ കഴിഞ്ഞു വന്ന 100 ഓളം കര്‍ണ്ണാടക സ്വദേശികളെ ഒഴിപ്പിച്ചു; അധികൃതരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 28.06.2020) കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കാസര്‍കോട്ടെ മൂന്ന് ലോഡ്ജുകളില്‍ അനധികൃതമായി ക്വാറന്റേനില്‍ കഴിഞ്ഞു വന്ന 100 ഓളം കര്‍ണ്ണാടക സ്വദേശികളെ ഒഴിപ്പിച്ചു. ഇവരെ ഞായറാഴ്ച രാത്രിയോടെ തലപ്പാടിയിലെത്തിച്ചു. ഇവര്‍ താമസിച്ചുവന്ന മുറികള്‍ അണുനാശിനി ചെയ്ത് ഒരാഴ്ച അടച്ചിടാനും അധികൃതര്‍ ഹോട്ടലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതെ സമയം സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ച സംഭവിച്ചതായി ആരോപിച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍ ഫെയിസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു.

തഹസീല്‍ദാരെ അറിയിച്ച ശേഷമാണ് കര്‍ണ്ണാടക സ്വദേശികളെ ക്വാറന്റേനിനായി താമസിപ്പിച്ചതെന്നാണ് ലോഡ്ജ് അധികൃതര്‍ ബന്ധപ്പെട്ടവരോട് ബോധിപ്പിച്ചത്.

എന്നാല്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ അനധികൃതമായാണ് അന്യസംസ്ഥാനക്കാരെ ക്വാറന്റേനില്‍ താമസിപ്പിച്ചതെന്ന് കണ്ടാണ് അവരെ ഒഴിപ്പിച്ചതെന്നും മുറികള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നുമാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒ.യുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍ നടപടി. വിദേശത്ത് നിന്നും വരുന്നവര്‍ സ്വന്തം സംസ്ഥാനത്തെത്തി ക്വാറന്റേനില്‍ കഴിയണമെന്നാണ് കോവിഡ്  പ്രോട്ടോകോളില്‍ നിര്‍ദ്ദേശമുള്ളത്. ഇത് പാലിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചത്.
അതേ സമയം ഇതേ ലോഡ്ജുകളില്‍ ക്വാറന്റേനില്‍ കഴിയുന്ന കാസര്‍കോട്ടുകാര്‍ക്ക് അവിടെ തന്നെ ക്വോറന്റേനില്‍ തുടരാന്‍ തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ബസിലാണ് ഇത്രയും പേര്‍ കാസര്‍കോട്ടെത്തിയത്. ഇവര്‍ക്ക് ഇവിടെ തങ്ങാന്‍ ആര് അനുമതി കൊടുത്തു എന്ന കാര്യത്തില്‍ അവ്യക്ത നില നില്‍ക്കുന്നുണ്ട്.

ലോഡ്ജുകളിലെ മുഴുവന്‍ പേരെയും ഒഴിപ്പിച്ച് മൂന്ന് ലോഡ്ജുകളും ഏഴ് ദിവസത്തേക്ക് അടച്ചിടണമെന്ന വ്യാഖ്യാനം കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ അന്യസംസ്ഥാനക്കാരെ മാത്രം ഒഴിപ്പിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ഇതെന്ന് പിന്നീടാണ് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍ ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി കാസര്‍കോട്ടെ മൂന്ന് ലോഡ്ജുകളില്‍ ക്വാറന്റേനില്‍ കഴിഞ്ഞു വന്ന 100 ഓളം കര്‍ണ്ണാടക സ്വദേശികളെ ഒഴിപ്പിച്ചു; അധികൃതരെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് രംഗത്ത്

അഷറഫ് എടനീരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

:കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നും വന്ന് ഇറങ്ങുകയും വിമാനത്തില്‍ ഇ കാസര്‍കോട്ടെ മൂന്ന് ലോഡ്ജുകളില്‍ കഴിഞ്ഞു വന്ന 100 ഓളം കര്‍ണ്ണാടക സ്വദേശികളെ ഒഴിപ്പിച്ചു; ജില്ലാ ഭരണകൂടത്തിന് വീഴ്ച്ച സംഭവിച്ചതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിന്റെ ഫെയിസ് ബുക്ക് പോസ്റ്റ്

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കാസര്‍കോട് ജില്ലാ കലക്ടറുടെ ഉത്തരവാണിത്.
നമ്മുടെ ജില്ലയുടെ തൊട്ടടുത്ത പ്രദേശമായ മംഗലൂരുവിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസി സഹോധരന്മാര്‍ കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി അവിടെ നിന്ന് ബസില്‍ കാസര്‍കോട്ടെത്തി ഇവിടെ പെയ്ഡ് കോറന്റീന്‍ സെന്ററില്‍ താമസിക്കുകയാണ്. ഇവരെ താമസിപ്പിച്ച നഗരത്തിലെ മൂന്ന് ഹോട്ടലുകള്‍ അടച്ചിട്ട് അണുമുക്തമാക്കാനാണ് ബഹു: ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഹോട്ടലുകള്‍ അടച്ചിടുമ്പോള്‍ സ്വാഭാവികമായും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് കോറന്റൈനില്‍ കഴിയുന്ന നമ്മുടെ ജില്ലക്കാരടക്കമുള്ള എല്ലാവരും അവിടെ നിന്ന് ഇറങ്ങേണ്ടി വരും അവരെ ഇനി എവിടെ താമസിപ്പിക്കുമെന്ന് കൂടി ബഹുമാനപ്പെട്ട ജില്ലാ ഭരണാധികാരി പറഞ്ഞാല്‍ നന്നായിരുന്നു.

കോവിഡ് കാലത്ത് നമ്മുടെ സംസ്ഥാനത്തെ എയര്‍പോര്‍ട്ടിലേക്ക് വന്നവരെ സുരക്ഷിതമായി കോറന്റൈന്‍ സെന്ററുകളിലേക്കോ ഇതര സംസ്ഥാനക്കാരാണെങ്കില്‍ അവിടെക്കോ എത്തിക്കേണ്ട ചുമതല കേരള സര്‍ക്കാരിന്റേതാണ് അത് നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടേത് കൂടിയല്ലെ.
ജില്ലാ അതിര്‍ത്തിയിലടക്കമുള്ള പരിശോധനകള്‍ നടത്തിയിട്ടല്ലെ ഇവര്‍ കാസര്‍കോട് എത്തിയത് ജില്ലാ കലക്ടറുടെ ഉത്തരവ് കണ്ടാല്‍ തോന്നും ഇവര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒളിച്ച് കടന്ന് ആരുമറിയാതെ കാസര്‍കോട്ടെ ഹോട്ടലുകളില്‍ താമസിച്ചതെന്നാണ്.
സര്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥനെ അറിയിച്ചതിന് ശേഷമാണ് മൂന്ന് ഹോട്ടലുകളിലും ഇവരെ താമസിപ്പിച്ചത് ഇക്കാര്യം ഉത്തരവ് ഇറക്കുന്നതിന് മുമ്പ് നിങ്ങള്‍ അന്വേഷിക്കേണ്ടതല്ലെ.

കര്‍ണ്ണാടക സ്വദേശികളാണെങ്കിലും അവരും മനുഷ്യരാണ് കോവിഡ് ഭീതിക്കിടയില്‍ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹത്തിലാണ് അവരും കണ്ണൂരില്‍ വന്നിറങ്ങിയത്. മംഗലൂരുവിലെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം അവരെ താമസിപ്പിച്ച ഹോട്ടലുകള്‍ അടച്ചിടാന്‍ ഉത്തരവിറക്കിയ നടപടി മനുഷ്യത്വ രഹിതമായതാണ്.

(കലക്ടര്‍ സര്‍ ചാര്‍ട്ടേര്‍ഡ് വിമാനം കെ.എം.സി.സിയുടെതാണെന്ന് കരുതിയാണ് നിങ്ങളുടെ ഈ എടുത്ത് ചാട്ടമെങ്കില്‍ വിമാനം ചാര്‍ട്ട് ചെയ്തത് കെ.എം.സി.സി അല്ല ).

കലക്ടര്‍ ഒരാഴ്ച്ചത്തേക്ക് അടച്ച് പൂട്ടാന്‍ ഉത്തരവിട്ട മൂന്ന് ഹോട്ടലുകളും കഴിഞ്ഞ രണ്ട് മാസം സര്‍ക്കാരിന്റെ കോറന്റൈന് സെന്ററുകളായിരുന്നു. തികച്ചും സൗജന്യമായിട്ടാണ് ഉടമകള്‍ ഹോട്ടലുകള്‍ ജില്ലാ ഭരണകൂടത്തിന് വിട്ടു നല്‍കിയത്.
സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്.

അഷ്റഫ്  എടനീര്‍
(മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്)


Keywords: Kasaragod, News, Kerala, Kannur, Airport, Lodge, Youth League,  Youth League district president posted a Facebook post criticizing authorities

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia