Youth held | കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചെന്ന കേസ്; വധശ്രമം ചുമത്തി പൊലീസ്; യുവാവ് അറസ്റ്റിൽ
Nov 4, 2022, 11:21 IST
തലശേരി: (www.kasargodvartha.com) കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചെന്ന സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ പൊന്ന്യം പാലം സ്വദേശി ശഹ്സാദിനെ (20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശേരി എഎസ്‍പി നിഥിൻ രാജിൻറെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദൃശ്യങ്ങൾ പുറത്തു വന്നശേഷവും പൊലീസ് കേസെടുക്കാനോ പ്രതിയെ പിടികൂടാനോ തയാറാകാത്തതിന് വിമര്‍ശനം ഉയർന്നിരുന്നു. രാജസ്താന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ശഹ്സാദ് ചവിട്ടിത്തെറിപ്പിച്ചതെന്നാണ് കേസ്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമീപത്തെ ഓടോറിക്ഷ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്താനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. സംഭവത്തിൽ ഡിഐജി രാഹുൽ ആർ നായർ റിപോർട് തേടിയിട്ടുണ്ട്.
Keywords: Kannur, Kerala, News, Top-Headlines, Police, Youth, Arrest, Murder-case, Case, Issue, Youth held for assaulting minor boy.