ബൈകും ആംബുലൻസും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു
May 26, 2021, 10:49 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 26.05.2021) കണ്ണൂർ എടക്കാട് ബൈകും ആംബുലൻസും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു. നോർത് തൃക്കരിപ്പൂരിലെ എ പി ശബീർ (35) ആണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശബീറിനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക് തെന്നിമാറി നിസ്സാര പരിക്കേറ്റ കാൽനടയാത്രക്കാരൻ എടക്കാട്ടെ പി വി അബൂബകറിനെ ജിം കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 7.30 മണിയോടെ എടക്കാട് ബൈസ് ജംഗ്ഷന് സമീപം സഫാ സെന്ററിന് മുന്നിലാണ് അപകടം നടന്നത്.

കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും തലശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈകുമാണ് അപകടത്തിൽപ്പെട്ടത്.
പരേതനായ സുലൈമാൻ - സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉടുമ്പന്തലയിലെ അഫ്‌സീറ. മക്കൾ: ശാഹിർ, അയാൻ, ശഹാന, ആഇശ. സഹോദരങ്ങൾ: ശമീം, ശറീന.
Keywords: Kerala, News, Kasaragod, Trikaripur, Kannur, Accidental Death, Accident, Death, Bike, Ambulance, Injured, Treatment, Hospital, Youth from Thrikkarippur died after his bike collided with an ambulance.
< !- START disable copy paste -->