Accident | കണ്ണൂരില്‍ ലോറിയും പികപ് വാനും കൂട്ടിയിടിച്ച് കാസര്‍കോട്ടെ യുവാവ് മരിച്ചു
May 10, 2023, 10:55 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) കണ്ണൂരില്‍ ലോറിയും പികപ് വാനും കൂട്ടിയിടിച്ച് കാസര്‍കോട്ടെ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കരിക്കടവ് സ്വദേശി എംകെ അസ്ലം (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പാപ്പിനിശ്ശേരി കരിക്കന്‍ കുളത്തിന് സമീപത്തായിരുന്നു അപകടം.
കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ഗ്യാസ് സിലിന്‍ഡര്‍ ലോറിയും അസ്ലം സഞ്ചരിച്ചിരുന്ന പികപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനില്‍ കുടുങ്ങിയ അസ്ലമിനെ പൊലീസും നാട്ടുകാരും വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..
ഉടുമ്പുന്തലയിലെ അബ്ദുല്‍ അസീസ് - കെ സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: റംസീന. മക്കള്‍: ആദി, ആലിയ.

Keywords: Accident News, Trikaripur News, Kasaragod News, Kerala News, Malayalam News, Youth died in Lorry - Pickup collision.
< !- START disable copy paste -->