വാഹനം ഇടിച്ച് നിര്‍ത്താതെ പോയി; ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം
May 28, 2018, 11:57 IST
തലശ്ശേരി: (www.kasargodvartha.com 27.05.2018) വാഹനം ഇടിച്ച് നിര്‍ത്താതെ പോയി. ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ധര്‍മടം ചീരോത്ത് പള്ളിക്കു സമീപം റിസ്‌വാന ക്വാര്‍ട്ടേഴ്‌സില്‍ അസ്‌ലം- ഖദീജ ദമ്പതികളുടെ മകന്‍ ടി.പി. മുഹമ്മദ് റിസ്‌വി (32) ആണ് മരിച്ചത്. പുലര്‍ച്ചെ 12.50 മണിയോടെയാണ് കൊടുവള്ളി ജംഗ്ഷനില്‍ റിസ് വിയെ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പട്രോള്‍ നടത്തുന്ന പോലീസാണ് യുവാവിന്റെ മൃതദേഹം സീബ്രാലൈനില്‍ കണ്ടെത്തിയത്. നടന്നു പോവുകയായിരുന്ന യുവാവിനെ വാഹനം ഇടിച്ചുവീഴ്ത്തിയതിനു ശേഷം നിര്‍ത്താതെ പോയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പൊലീസ് കണ്‍ട്രോള്‍റൂമിലെ ക്യാമറാദൃശ്യങ്ങളും കൊടുവള്ളിയിലും പരിസരത്തുമുള്ള സിസിടിവി ക്യാമറകളും പരിശോധിച്ച് അപകടം വരുത്തിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റസ്‌ന, റിസാന എന്നിവര്‍ റിസ് വിയുടെ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kannur, Accident, Death, Youth, Thalassery, Vehicles, Hits, Youth died after vehicle hits.
Keywords: Kerala, News, Kannur, Accident, Death, Youth, Thalassery, Vehicles, Hits, Youth died after vehicle hits.