Remanded | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍
Dec 28, 2022, 06:53 IST
കണ്ണൂര്‍: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.
സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Youth Congress leader arrested in POCSO case, Kannur, News, Politics, Molestation, Arrested, Congress, Remand, Court, Top-Headlines, Kerala.