Arrested | സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയായ കോളജ് വിദ്യാർഥിനിയെ പലയിടങ്ങളിലായി കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചതായി പരാതി; ചെന്നൈയിലെ ബേകറി കടയിലെ ജീവനക്കാരൻ അറസ്റ്റിൽ; 'പിടികൂടിയത് പ്രദേശവാസികൾ'
Jan 6, 2023, 10:34 IST
ചീമേനി: (www.kasargodvartha.com) 17 കാരിയായ കോളജ് വിദ്യാർഥിനിയെ സമുഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മുറിയെടുത്ത് പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഒരു ബേകറിയിൽ ജോലി ചെയ്യുന്ന ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എംടിപി മുഹമ്മദ് സ്വാലിഹി (21) നെയാണ് ചീമേനി എസ്ഐ കെ അജിത അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: 'ഫേസ്ബുകിലൂടെ ഒരു വർഷം മുമ്പാണ് സ്വാലിഹ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പഴയങ്ങാടി, പയ്യന്നൂർ, കണ്ണൂർ പയ്യാമ്പലം, കണ്ണൂരിലെ മോൾ എന്നിവിടങ്ങളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പലയിടത്തും മുറിയെടുത്താണ് പീഡിപ്പിച്ചത്.
ചീമേനിയിലെ ഒരു വാടക മുറിയിലെത്തിച്ച് പെൺകുട്ടിയ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ, സംശയം തോന്നിയ പരിസരവാസികൾ അറിഞ്ഞതോടെ പെൺകുട്ടി പീഡനവിവരം പ്രദേശവാസികളോട് പറയുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു'.

Keywords: Kerala, News, Latest-News, Top-Headlines, Kannur, Arrested, Chandera, Police, Case, Pocso, Youth, Social-Media, Love, Assault, Molestation, Kasaragod, Youth arrested in assault case.