ഭർതൃമതിയായ യുവതി സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി
Oct 13, 2021, 17:07 IST
പയ്യന്നൂർ: (www.kasargodvartha.com 13.10.2021) ഭർതൃമതിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി കുന്നരു ചിറ്റടിയിലെ ചന്ദ്രൻ - സുനിത ദമ്പതികളുടെ മകൾ ടി പി നിധിഷ (23) ആണ് മരിച്ചത്. പയ്യന്നൂർ സുമംഗലി ടാകീസിന് സമീപം താമസിക്കുന്ന സുജിതാണ് ഭർത്താവ്. നാലുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
< !- START disable copy paste -->
< !- START disable copy paste -->
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. രണ്ടര വയസുള്ള മകൻ ധ്യാനജിത്തിനൊപ്പം യുവതി മൂന്നു ദിവസം മുമ്പാണ് ചിറ്റടിയിലെ സ്വന്തം വീട്ടിലെത്തിയത്. യുവതിയും കുഞ്ഞും ഒരു മുറിയിലും പിതാവ് അടുത്ത മുറിയിലും ഉറങ്ങി കിടക്കുകയായിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് മുറിയിലേക്ക് വന്ന പിതാവ് ചന്ദ്രനാണ് മകളെ തൂങ്ങിയ നിലയിൽ കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിൽ കോവിഡ് പരിശോധനയ്ക്ക് ശേഷം തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടക്കും.
യുവതിയുടെ മരണകാരണം വ്യക്തമായിട്ടില്ല. പയ്യന്നൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പയ്യന്നൂരിലെ ഒരു ആശുപത്രിയിൽ നിധിഷ ജോലി ചെയ്തിരുന്നു. നിധിഷയുടെയും സജിത്തിൻ്റെയും പ്രണയവിവാഹമായിരുന്നു. പയ്യന്നൂരിൽ മാർകെറ്റിംഗ് ഏജൻസി നടത്തുന്ന നിധിൻ സഹോദരനാണ്.
Keywords: News, Kerala, Top-Headlines, Kasaragod, Payyannur, House, Dead, Hospital, Kannur, Medical College, COVID-19, Police, Young woman found dead.