city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Young man injured | 'റോഡരികില്‍ സൂക്ഷിച്ച കമ്പിയില്‍ കുരുങ്ങി ബൈക് അപകടത്തില്‍പ്പെട്ട് യാത്രക്കാരന് ഗുരുതരം'; കെഎസ്ഇബി അധികൃതര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: (www.kasargodvartha.com) റോഡരികില്‍ സൂക്ഷിച്ച വൈദ്യുതി കമ്പിയില്‍ കുരുങ്ങി ബൈക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റതായുള്ള പരാതിയില്‍ കെഎസ്ഇബി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോല്‍ പ്രശാന്തിന്റെ (40) പരാതിയിലാണ് കെഎസ്ഇബി അധികൃതര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.
                              
Young man injured | 'റോഡരികില്‍ സൂക്ഷിച്ച കമ്പിയില്‍ കുരുങ്ങി ബൈക് അപകടത്തില്‍പ്പെട്ട് യാത്രക്കാരന് ഗുരുതരം'; കെഎസ്ഇബി അധികൃതര്‍ക്കെതിരെ കേസ്
     
ഇക്കഴിഞ്ഞ 26ന് രാത്രി ഏഴേകാല്‍ മണിയോടെയാണ് ഏഴിമല ചെരിച്ചില്‍ കരിങ്കല്‍ ക്വാറിക്ക് സമീപം അപകടം സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊട്ടി വീണ വൈദ്യുതി ലൈന്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ഒതുക്കി വെച്ചത് ശരിയാം വണ്ണമായിരുന്നില്ലെന്നാണ് ആക്ഷേപം. കമ്പി കൂട്ടി കെട്ടാതെ ഇരുഭാഗത്തുമായി ചുരുട്ടി വെക്കുകയായിരുന്നുവെന്നും ഈ കമ്പി സഞ്ചരിച്ചിരുന്ന ബൈകിന്റെ ടയറില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമെന്നുമാണ് പ്രശാന്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അപകടത്തെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന പ്രശാന്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഇപ്പോള്‍ വീട്ടില്‍ ചികിത്സ തുടരുകയാണ്. പരാതിയെ തുടര്‍ന്ന് അപകടസ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കെഎസ്ഇബി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Keywords: News, Kerala, Kannur, Payyannur, Top-Headlines, Accident, Bike-Accident, Injured, Case, Police, Road, Young man seriously injured in bike accident after getting entangled wires kept on roadside.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia