city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

പയ്യന്നൂർ: (www.kasargodvartha.com 02.11.2021) നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ കാണാതായ തൃശൂർ സ്വദേശിയായ മരപ്പണിക്കാരൻ്റെ മൃതദേഹം ഒളവറ പുഴയിൽ കണ്ടെത്തി. കൃഷ്ണൻ കുട്ടിയുടെ മകൻ കെ കെ സുനിൽ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒളവറ പാലത്തിന് സമീപം പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്.

കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി


കവ്വായിയിലെ ഇന്റീരി'യർ സ്ഥാപനത്തിൽ മരപ്പണി ചെയ്തു വരികയായിരുന്നു സുനിൽ. ഏഴുവർഷ മായി ഇയാൾ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുമ്പ് നാട്ടിൽ പോയി തിരിച്ചു വന്നിരുന്നു. വീണ്ടും നാട്ടിലേക്ക് പോകുന്നതിനായി ടികെറ്റ് ബുക് ചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

നാട്ടിൽ പോകുന്നതിന്റെ തലേ ദിവസം ഇയാൾ പുഴക്കരയിൽ നിന്നും മീൻ പിടിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നതായി വിവരമുണ്ട്. പിന്നീട് കാണാതായതിനെ തുടർന്ന് കവ്വായിയിലെ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ സഹപ്രവർത്തകരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ വലതു കണ്ണിനും ചെവിയ്ക്കുമിടയിൽ പരിക്കേറ്റ നിലയിലാണ്. പിതാവ് കാസർകോട് ഭാഗത്താണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് മോർചറിയിലേക്ക് മാറ്റി.

Keywords:  Payyannur, Kannur, Kerala, News, Top-Headlines, Youth, Death, Obituary, River, Dead body, Medical College, Investigation, Young man found dead in the river.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia