city-gold-ad-for-blogger

മക്കളെ കൊന്ന് തീ കൊളുത്തിയ യുവതി മരിച്ചു

മക്കളെ കൊന്ന് തീ കൊളുത്തിയ യുവതി മരിച്ചു
പയ്യന്നൂര്‍: രണ്ടു പിഞ്ചുമക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് തീ കൊളുത്തി ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഇരിട്ടി, മണക്കടവിലെ ആനപ്പാറയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ലോറി ഉടമയും ഡ്രൈവറുമായ ഷിജോയുടെ ഭാര്യ അനിത(28)ആണ് ശിനായാഴ്ച രാവിലെ മരിച്ചത്.
പ്രണയവിവാഹിതരായ ഷിജോയും അനിതയും മക്കളോടൊപ്പം ആറുമാസം മുമ്പാണ് ആനപ്പാറയിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഭര്‍തൃവീട്ടിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് വാടകവീട്ടിലെത്തിയതെന്നു പറയുന്നു. അവിടെ വെച്ച് ഭര്‍ത്താവും പീഡിപ്പിച്ചിരുന്നു.
മരിക്കുന്നതിനു മുമ്പ് അനിത മജ്‌സ്‌ട്രേറ്റിനു മരണമൊഴി നല്‍കിയിരുന്നു. സംഭവ ദിവസം രാവിലെ ഭര്‍ത്താവ് വീട്ടില്‍ നിന്നു പോകുമ്പോള്‍ തിരിച്ചുവരുമ്പോഴേക്കും തന്നെയും മക്കളെയും വീട്ടില്‍ കണ്ടുപോകരുതെന്നു പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മരണമൊഴില്‍ പറഞ്ഞിരുന്നു.
മക്കളായ ടോം(ഏഴ്), അന്‍ട്രിസ(അഞ്ച്) എന്നിവരെ കഴുത്ത് ഞെരിച്ച് കൊന്നതിനുശേഷം ദേഹത്ത് തീ കൊളുത്തുകയായിരുന്നു. വീട്ടില്‍ പുകയും ഉയരുന്നതുകണ്ട് ഓടിയെത്തിയ പരിസരവാസികളാണ് അനിതയെയും മക്കളെയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. അനിതയുടെ നില ഗുരുതരമായതിനാലാണ് മജിസ്‌ട്രേറ്റ് മൊഴിയെടുത്തത്.

Keywords: Kannur, Obituary, Suicide, Woman, Payyanur, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia