Found Dead | 'പയ്യന്നൂര്‍ കാങ്കോലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി'
Oct 25, 2023, 18:26 IST
പയ്യന്നൂര്‍: (KasargodVartha) കാങ്കോലില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. കണ്ണൂര്‍ ചെക്കിക്കുളം സ്വദേശിനി
പ്രസന്ന വി കെ (38)ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ഷാജി (40) പൊലീസില്‍ കീഴടങ്ങി. കാങ്കോല്‍ ബമ്മാരടി കോളനിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഷാജി പയ്യന്നൂര്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്.
< !- START disable copy paste -->
പ്രസന്ന വി കെ (38)ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ഷാജി (40) പൊലീസില്‍ കീഴടങ്ങി. കാങ്കോല്‍ ബമ്മാരടി കോളനിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഷാജി പയ്യന്നൂര്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്.
വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡികല്‍ കോളജിലെ മോര്‍ചറിയിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഷാജി കുറ്റം ഏറ്റുപറഞ്ഞു. കൊലയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Woman Found Dead in House, Payyanur, News, Found Dead, Dead Body, Police, Custody, Crime, Criminal Case, Shaji, Prasana, Kerala News.