city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragedy | മെഗാ നൃത്തത്തിൽ പങ്കെടുത്ത വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

 Jeeja Sukumaran, who died after collapsing during a mega dance performance in Payyanur.
Photo: Arranged

● പയ്യന്നൂർ തെരുവിലെ ജീജ സുകുമാരനാണ് മരിച്ചത്
● മമ്പലം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഭവം.
● പരിപാടി കഴിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങിയ ഉടൻ കുഴഞ്ഞുവീണു.
●  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പയ്യന്നൂർ: (KasargodVartha) ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മെഗാ നൃത്തത്തിൽ പങ്കെടുത്ത വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പയ്യന്നൂർ തെരുവിലെ പി ടി സുകുമാരന്റെ ഭാര്യ ജീജ സുകുമാരനാണ് (52) മരിച്ചത്. മമ്പലം ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി നൂറോളം സ്ത്രീകൾ പങ്കെടുത്ത മെഗാ നൃത്തം നടത്തിയിരുന്നു. 

ജീജയും നൃത്ത സംഘത്തിലുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് വേദിയിൽ നിന്ന് താഴെയിറങ്ങിയ ജീജ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ജിഷ‌, സുകന്യ. യുവതിയുടെ ആകസ്മിക മരണം നാടിനെ ദുഖത്തിലാഴ്ത്തി.

കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മിനഗറിലെ പി ജനാർദ്ദനൻ - രോഹിണി ടി കെ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: നിവേദിത (അംഗൻവാടി ജീവനക്കാരി), ജയരാജൻ (രാജ് റസിഡൻസി കാഞ്ഞങ്ങാട്), ജയദേവൻ.

 A woman died after collapsing during a mega dance event held as part of a temple festival in Payyanur. The deceased, identified as Jeeja Sukumaran, collapsed shortly after leaving the stage.

#Tragedy #Kerala #TempleFestival #MegaDance #Payyanur #WomensHealth

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia