city-gold-ad-for-blogger

വാഹനാപകടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

കാസർകോട്: (www.kasargodvartha.com 29.11.2021) കാറും ബൈകും കൂട്ടിയിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. അണങ്കൂർ പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. പൊവ്വൽ എൽബിഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ കോഴിക്കോട്ടെ അമൽ (20), കണ്ണൂരിലെ അർജുൻ (19) എന്നിവർക്കാണ് പരിക്കേറ്റത്.
                   
വാഹനാപകടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്

കൈക്കും കാലിനും തലയ്ക്കും മറ്റും സാരമായി പരിക്കേറ്റ ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.

അപകടവിവരമറിഞ്ഞ് കാസർകോട് പൊലീസും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികൾ സഞ്ചരിച്ച ബൈക്, കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് കാറോടിച്ചിരുന്നയാൾ കാസർകോട് വാർത്തയോട് പറഞ്ഞു.


Keywords: News, Kerala, Kasaragod, Top-Headlines, Accident, Students, Bike-Accident, Car-Accident, Kozhikode, Kannur, Police, Two engineering students injured when their car collided with bike.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia