city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ തടഞ്ഞ് സ്വര്‍ണ ഇടപാടുകാരെ ബന്ദിയാക്കി 16 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍; പ്രതികള്‍ പിടിയിലായത് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍

മഞ്ചേശ്വരം: (www.kasargodvartha.com 02.02.2021) കാര്‍ തടഞ്ഞ് സ്വര്‍ണ ഇടപാടുകാരെ ബന്ദിയാക്കി 16 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കര്‍ണാടക മോണ്ട് ഗോളി വിദ്യാനഗറിലെ അബ്ദുല്‍ നാസര്‍ (42), കര്‍ണാടക കൊട്ടേക്കാര്‍ ഹിദായത്ത് നഗറിലെ അബ്ദുര്‍ റഹ്മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

കാര്‍ തടഞ്ഞ് സ്വര്‍ണ ഇടപാടുകാരെ ബന്ദിയാക്കി 16 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍; പ്രതികള്‍ പിടിയിലായത് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍

കാസര്‍കോട് ഡി വൈ എസ് പി, പി  ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍  മഞ്ചേശ്വരം സി ഐ ഷൈന്‍ കെ പി, ഡി വൈ എസ് പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണന്‍ നായര്‍, പൊലീസുകാരായ രാജേഷ്, ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ തന്ത്രപരമായ നീക്കത്തിലൂടെ കുടുക്കിയത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് പുലര്‍ച്ചെ 5.30 മണിയോടെ തലപ്പാടി ചെക്ക് പോസ്റ്റിന് രണ്ട് കിലോമീറ്റര്‍ അടുത്താണ് മംഗളൂരു സ്വദേശിയായ ഉത്തം പട്ടേലിന്റെ മകനും സ്വര്‍ണ വ്യാപാരിയുമായ മഹേഷ് പട്ടേലിനെയും സുഹൃത്തിനെയും ആക്രമിച്ച് 16 ലക്ഷം രൂപ കൊള്ളയടിച്ചത്. കണ്ണൂരില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്നതിനായി കാറില്‍ മംഗലാപുരത്തു നിന്ന് യാത്ര തിരിച്ചതായിരുന്നു മഹേഷ് പട്ടേലും സുഹൃത്തും. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ മഞ്ചേശ്വരം ഗോവിന്ദ് പൈ കോളജിന് സമീപമെത്തിയപ്പോള്‍ നെക്‌സോണ്‍ കാറില്‍ വന്ന അഞ്ചംഗ സംഘം അവരുടെ കാര്‍ കുറുകെയിട്ട് വഴി തടയുകയും മഹേഷ് പാട്ടേലിനെ കാറില്‍ കയറ്റി കുരുടപ്പദവ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി പണം കവര്‍ച്ച ചെയ്യുകയുമായിരുന്നു. റോഡ് പൂര്‍ണമായും വിജനമായ സ്ഥലത്ത് വെച്ച് പുലര്‍ച്ചെയാണ് സംഭവം നടന്നത്. 

കൃത്യമായ ആസൂത്രണത്തോടെയാണ് കാറില്‍ പിന്തുടര്‍ന്ന സംഘം കാര്‍ കുറുകെയിട്ട് കാറിലുണ്ടായിരുന്ന മഹേഷ് പാട്ടേലിനെയും സഹായിയെയും ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളഞ്ഞത്. മഹേഷ് പാട്ടേലിനെ കൃത്യമായി അറിയാവുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പൊലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Keywords:  Manjeshwaram, Kasaragod, Kannur, Kerala, news, Top-Headlines, Car-robbers, Arrest, DYSP, Police, Two arrested for looting car, robbing gold dealers of Rs 16 lakh.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub