city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂത്തുപറമ്പ് വെടിവെപ്പിന്റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുന്നു; നാടെങ്ങും അനുസ്മരണ പരിപാടികള്‍

കാസര്‍കോട്: (www.kasargodvartha.com 25.11.2019) കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് തിങ്കളാഴ്ച കാല്‍ നൂറ്റാണ്ട് തികയുന്നു. 1994 നവംബര്‍ 25നാണ് അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ് നടന്നത്. അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവനെ കരിങ്കൊടി കാണിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന കെകെ രാജീവന്‍, റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിങ്ങനെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നട്ടെല്ലിന് വെടിയേറ്റ് ശരീരം തളര്‍ന്ന പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുകയാണ്.

കൂത്തുപറമ്പ് വെടിവെപ്പിന്റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുന്നു; നാടെങ്ങും അനുസ്മരണ പരിപാടികള്‍

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

കാസര്‍കോട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കളനാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 പ്രവര്‍ത്തകര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തു. ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയംഗം ശ്രീജിത്ത് കളനാട് രക്തം നല്‍കി ഉദ്ഘാടനം ചെയ്തു. സുധീഷ് ഊലൂജി അധ്യക്ഷത വഹിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കാളികളായി.

കൂത്തുപറമ്പ് വെടിവെപ്പിന്റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് തികയുന്നു; നാടെങ്ങും അനുസ്മരണ പരിപാടികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, DYFI, Police firing, Police, Politics, Kannur, Twentyfifth memmories of koothuparambu firing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia