city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ - ബെംഗളുറു ട്രെയിനിന് ഇനി മുതൽ രാത്രി 7.30 വരെ മംഗളുറു സെൻട്രലിൽ നിന്ന് ടികെറ്റ് ബുക് ചെയ്യാം; യാത്രക്കാർക്ക് ആശ്വാസം

മംഗളുറു: (www.kasargodvartha.com 01.06.2021) രാത്രി എട്ട് മണിക്ക് മംഗളൂറിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ - മംഗളുറു - ബെംഗളുറു സിറ്റി ട്രെയിനിനായി ഇനി മുതൽ രാത്രി 7.30 വരെ മംഗളുറു സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് ബുക് ചെയ്യാം. ഇത് പ്രകാരം ബെംഗളുറു റൂടിലെ മറ്റ് സ്റ്റേഷനുകളിലെയും മുഴുവൻ ടികെറ്റ് ബുകിംഗ് സമയവും പരിഷ്‌ക്കരിച്ചു. യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്.

                                                                   
കണ്ണൂർ - ബെംഗളുറു ട്രെയിനിന് ഇനി മുതൽ രാത്രി 7.30 വരെ മംഗളുറു സെൻട്രലിൽ നിന്ന് ടികെറ്റ് ബുക് ചെയ്യാം; യാത്രക്കാർക്ക് ആശ്വാസം



2020 ലെ ആദ്യത്തെ ലോക് ഡൗണിന് ശേഷം അൺലോക് ഒന്ന് ആരംഭിച്ചപ്പോൾ കണ്ണൂർ - മംഗളുറു - ബെംഗളുറു സിറ്റി ട്രെയിൻ (06516), മംഗളൂറിനും ബെംഗളൂറിനും ഇടയിൽ മാത്രമാണ് സെർവീസ് നടത്തിയിരുന്നത്, കണ്ണൂർ വരെ ഈ വണ്ടി ഓടിയിരുന്നില്ല. ആ സമയത്ത് ഫോമുകൾ പൂരിപ്പിച്ച് രാത്രി 7.30 വരെ ടികെറ്റ് ബുക് ചെയ്യാൻ അനുവാദം ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ഏപ്രിൽ 10 ന് കണ്ണൂരിലേക്ക് ട്രെയിൻ നീട്ടിയ ശേഷം മംഗളൂറിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് വരെ ടികെറ്റ് ബുക് ചെയ്യാനുള്ള അവസരം നഷ്ടമായി. വൈകുന്നേരം 4.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് മംഗളൂറിൽ നിന്ന് വൈകുന്നേരം 4.10 വരെ മാത്രമേ മാത്രമേ ടികെറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

അവസാന നിമിഷങ്ങളിൽ യാത്ര തീരുമാനിക്കേണ്ടിവരുന്ന പലർക്കും ഈ തീരുമാനം പ്രയാസം സൃഷ്ടിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. രാവിലെ 6.50 നാണ് ട്രെയിൻ ബെംഗളുറു നഗരത്തിലെത്തുന്നത്.

Keywords:  Mangalore, Karnataka, Kannur, Kasaragod, Book, Railway Station, Train, Tickets for the Kannur-Bengaluru train can now be booked from Mangalore Central till 7.30 pm.


< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub