ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു; കാസർകോട്ടെ എട്ടുവയസുകാരിക്ക് അത്ഭുതകരമായ പുതുജീവൻ
Mar 3, 2021, 16:27 IST
കണ്ണൂർ: (www.kasargodvartha.com 03.03.2021) കാസർകോട്ടെ എട്ടു വയസുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തു. പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലാണ് സങ്കീർണമായ പുറത്തെടുക്കൽ വിജയകരമായി നടന്നത്. റിജിഡ് ബ്രോങ്കോസ്കോപി വഴിയാണ് വിസിൽ പുറത്തെടുത്തത്. ഒരു മാസത്തിലേറെയായി ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഡോ. മനോജ് ഡി കെ, ഡോ. രാജീവ് റാം, ഡോ. രജനി, ഡോ മുഹമ്മദ് ശഫീഖ്, ഡോ. പത്മനാഭൻ, ഡോ. ചാൾസ്, ഡോ. ദിവ്യ, ഡോ. സജ്ന എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Kannur, Treatment, Child, Hospital, Doctor, The shoe whistle trapped in the trachea; Amazing new life for an eight-year-old girl in Kasaragod.