city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസഭാ തെരെഞ്ഞടുപ്പില്‍ ഇരുമുന്നണികളോടും നേര്‍ക്കുനേര്‍ മുട്ടാന്‍ യാത്രയുമായി ബി ജെ പിയും; സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര 21 ന് കാസര്‍കോട് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kaasargodvartha.com 19.02.2021) നിയമസഭാ തെരെഞ്ഞടുപ്പില്‍ ഇരുമുന്നണികളോടും നേര്‍ക്കുനേര്‍ മുട്ടാന്‍ യാത്രയുമായി ബി ജെ പിയും. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് 21 ന് കാസര്‍കോട് തുടക്കം.   

21 ന് വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന വിജയയാത്ര ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.

നിയമസഭാ തെരെഞ്ഞടുപ്പില്‍ ഇരുമുന്നണികളോടും നേര്‍ക്കുനേര്‍ മുട്ടാന്‍ യാത്രയുമായി ബി ജെ പിയും; സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര 21 ന് കാസര്‍കോട് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിജയയാത്ര മാര്‍ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. 

വിജയയാത്രയുടെ ഭാഗമായി ജില്ലയില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി ജെ പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

യോഗി ആദിത്യനാഥിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി 19 ന് ജില്ലയുടെ ആയിരം കേന്ദ്രങ്ങളില്‍ വിജയദീപം തെളിയിക്കും.

ഫെബ്രുവരി 20 ന് കെ സുരേന്ദ്രന്‍ ജില്ലയിലെത്തുമെന്നും കാസര്‍കോട് ജില്ലയുടെ വികസനങ്ങളും പിന്നോക്കാവസ്ഥയും ചര്‍ച്ച ചെയ്യുമെന്നും ശ്രീകാന്ത്  പറഞ്ഞു. 

22 ന് വിജയ യാത്ര കണ്ണൂരിലേക്ക് പ്രവേശിക്കും. കാസര്‍കോട് ജില്ലയില്‍ ഉദ്ഘാടന പരിപാടി മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കും, എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്കും ശേഷമാണ് ബി ജെ പി  സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വിജയ യാത്രയും കാസര്‍കോട്ട് നിന്നും ആരംഭിക്കുന്നത്.

Keywords: Kasaragod, Kerala, News, Politics, Election, Yogi Adithyanath, BJP, Inauguration, Thiruvananthapuram, Kannur, Ramesh-Chennithala, LDF, K.Surendran, The BJP is all set to clash with both the parties in the Assembly elections; Yogi Adityanath will inaugurate the Vijayayathra led by state president K Surendran on the 21st at Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia