city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍

കാസര്‍കോട്: (www.kasargodvartha.com 10.05.2017) കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ ഒരു വിഭാഗം സര്‍ക്കാര്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. സര്‍ക്കാര്‍ എയ്ഡഡ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയിരുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും പരിസരങ്ങളിലും ഉള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ചില അധ്യാപകര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.

പയ്യന്നൂരിലെ സ്വകാര്യട്യൂഷന്‍ ക്ലാസ് ശ്രദ്ധയില്‍പ്പെട്ട പ്രധാന അധ്യാപകന്‍ തന്നെ ഇത് ബന്ധപ്പെട്ടവര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഭരണാധികാരി ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. വന്‍തുകയാണ് ഈയിനത്തില്‍ അധ്യാപകര്‍ കൈക്കലാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജോലിയില്‍ ഇവര്‍ വേണ്ടത്ര ഉത്തരവാദിത്വം പുലര്‍ത്താറില്ല.

കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍

സര്‍ക്കാര്‍ ജോലിക്കാരില്‍ പലര്‍ക്കും സ്വന്തമായി സ്വകാര്യ വന്‍കിട ട്യൂഷന്‍ സെന്റര്‍ ഉണ്ടെന്ന് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. പലരും അവധിയെടുത്ത് സ്ഥാപനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. മുമ്പ് പയ്യന്നൂരിലെ ചില സ്ഥാപനങ്ങളില്‍ വരവില്‍ കൂടുതല്‍ വരുമാനം ഉണ്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന് വിജിലന്‍സ് നിരീക്ഷണവും ഉണ്ടായിരുന്നു. ഇത്തരം സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രി നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. വന്‍ തുക ഫീസായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുമ്പോഴും പ്രാഥമിക സൗകര്യത്തിന്റെ അഭാവവും ചില രക്ഷിതാക്കള്‍ ചൂണ്ടികാണിക്കുന്നു.
 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kannur, District, Teachers, Centre, Private Tuition Centre.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia