Teacher arrested | 'അര്‍ധരാത്രി അധ്യാപകന്‍ അയച്ച അശ്ലീല ദൃശ്യം കണ്ട് പ്ലസ് ടു വിദ്യാര്‍ഥിനി ഞെട്ടി; കേസെടുത്തെന്നറിഞ്ഞതോടെ കിണറ്റില്‍ ചാടി'; പിന്നാലെ പൊലീസെത്തി പൊക്കി; അറസ്റ്റിലായത് മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കിയ അധ്യാപക സംഘടന ഭാരവാഹിയെ
Oct 13, 2022, 22:09 IST
പയ്യന്നൂര്‍: (www.kasargodvartha.com) പ്ലസ്ടു വിദ്യാര്‍ഥിനിക്ക് അര്‍ധരാത്രിയില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദ്യശ്യം അയച്ചുകൊടുത്തെന്ന കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെസി സജീഷിനെ (34) യാണ് പരിയാരം എസ്‌ഐ നിബിന്‍ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് അധ്യാപകന്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്നാണ് പരാതി.
സംഭവം വിദ്യാര്‍ഥിനി രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപലിന് പരാതി നല്‍കുകയുമായിരുന്നു. പ്രിന്‍സിപല്‍ പരാതി പൊലീസിന് കൈമാറി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത വിവിരം അറിഞ്ഞതോടെ അധ്യാപകന്‍ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. അധ്യാപകന്‍ മാടായി പാറയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞതോടെ പഴയങ്ങാടി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന സജീഷിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു. സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായി ആരോപണമുണ്ടെങ്കിലും വിദ്യാര്‍ഥിനിയും വീട്ടുകാരും പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Payyannur, Arrested, Police, Teacher, Student, Teacher arrested for sharing obscene clip with student.
< !- START disable copy paste -->