Accident | കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിലും 2 കാറുകളിലും ഇടിച്ച ശേഷം ടാങ്കര്‍ ലോറി മറിഞ്ഞു; ഒമ്പത് പേർക്ക് പരുക്ക്
Feb 7, 2024, 11:10 IST
കണ്ണൂർ: (KasargodVartha) കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിലും, കാറുകളിലും ഇടിച്ച ശേഷം പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തിൽ ടെമ്പോ ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്കും ടാങ്കര്‍ ലോറി ഡ്രൈവർക്കും പരുക്കേറ്റു. ഇവർ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പിലാത്തറ-പയ്യന്നൂര്‍ റോഡിലെ പഴയങ്ങാടി പാലത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയായിരുന്നു അപകടം. വാതകച്ചോർച്ച ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
മംഗ്ളൂറിൽ നിന്ന് പാചകവാതകവുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് പറയുന്നത്. എതിർ ദിശയിൽ വന്ന ടെമ്പോ ട്രാവലറിലാണ് ലോറി ആദ്യം ഇടിച്ചത്. വാഹനത്തിൻ്റെ വേഗത കണ്ട് പാലത്തിന് സമീപത്തേക്ക് പരമാവധി അരികിലേക്ക് ട്രാവലർ അടുപ്പിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. ലോറിയില്‍ നിന്ന് ടാങ്കര്‍ ഭാഗം ഇളകി ട്രാവലറിന് മുകളില്‍ വീണു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിർ ദിശയിൽ വന്ന രണ്ട് കാറുകളിലും ഇടിച്ച ശേഷം മറിയുകയായിരുന്നു.
മംഗ്ളൂറിൽ നിന്ന് വിദഗ്ധർ അപകട സ്ഥലത്തെത്തി ലോറിയിൽനിന്ന് ഇന്ധനം മാറ്റിത്തുടങ്ങിയിട്ടുണ്ട്. വിവരം അറിഞ്ഞ് പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം, പരിയാരം തുടങ്ങിയ സ്റ്റേഷനുകളില പൊലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് പഴയങ്ങാടി വഴി കണ്ണൂര്‍ പാതയില്‍ ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരുന്നതിനിടയിലാണ് കാഞ്ഞങ്ങാട് സ്വദേശികൾ അപകടത്തിൽ പെട്ടത്.