Rescued | കിണറിൽ വീണ ആക്രിക്കാരനെ അഗ്നിശമന സേന രക്ഷിച്ചു
Updated: Aug 2, 2024, 00:00 IST

Image Credit: Freepik /fxquadro
തമിഴ്‌നാട് തേനി സ്വദേശിയെയാണ് പെരിങ്ങോം ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ രക്ഷിച്ചത്.
ചെറുപുഴ: (KasargodVartha) ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ പരിസരവാസിയുടെ കിണറിൽ വീണ തമിഴ്‌നാട് സ്വദേശിയെ ഫയർഫോഴ്സ് സംഘം രക്ഷിച്ചു. തമിഴ്‌നാട് തേനി സ്വദേശി മണിയെ (36) യാണ് പെരിങ്ങോം ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ രക്ഷിച്ചത്.
ചെറുപുഴ ടൗണിന് സമീപത്ത് താമസിക്കുന്നയാളുടെ പറമ്പിൽ മോടോർ ഘടിപ്പിച്ച കിണറിലാണ് ആക്രിക്കാരൻ കനത്ത മഴയിൽ ഇറങ്ങവെ വീണത്. കയറാൻ കഴിയാതെ ബഹളം വെച്ചപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഫയർഫോഴ്സിൽ വിവര മറിയിക്കുകയായിരുന്നു സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം നിസാര പരിക്കുകളോടെ കിണറിൽ നിന്നും പുറത്തെടുത്തു.