city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ph.D | അറബിക് കവിതാ സാഹിത്യത്തിൽ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസർകോട് സ്വദേശി; നേട്ടവുമായി സ്വലാഹുദ്ദീൻ അയ്യൂബി

കണ്ണൂർ: (www.kasargodvartha.com) അറബിക് കവിതാ സാഹിത്യത്തിൽ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസർകോട് സ്വദേശി. കളനാട്ടെ സ്വലാഹുദ്ദീൻ അയ്യൂബിയാണ് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി എച് ഡി നേടിയത്. ദേളി സഅദിയ്യ വനിതാ കോളജ് പ്രിൻസിപലാണ് ഇദ്ദേഹം. 

 Ph.D | അറബിക് കവിതാ സാഹിത്യത്തിൽ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസർകോട് സ്വദേശി; നേട്ടവുമായി സ്വലാഹുദ്ദീൻ അയ്യൂബി

യുജിസി നെറ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ള സ്വലാഹുദ്ദീൻ അയ്യൂബി, കാലികറ്റ് സർവകലാശാലയിൽ നിന്ന് അറബികിലും ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.  നേരത്തെ കാഞ്ഞങ്ങാട് ഓർഫനേജ് അറബിക് കോളജിൽ അധ്യാപകനായിരുന്നു.

 Ph.D | അറബിക് കവിതാ സാഹിത്യത്തിൽ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസർകോട് സ്വദേശി; നേട്ടവുമായി സ്വലാഹുദ്ദീൻ അയ്യൂബി

കളനാട്ടെ പരേതനായ പാലത്തുങ്കര അബ്ദുർ റഹ്‌മാൻ മുസ്ലിയാർ - നഫീസ ദമ്പതികളുടെ മകനാണ്. സാമൂഹിക, മത രംഗത്ത് സജീവമായ സ്വലാഹുദ്ദീൻ അയ്യൂബി എസ് വൈ എസ് ഉദുമ സോൺ സെക്രടറി കൂടിയാണ്. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ ജെനറൽ സെക്രടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Keywords:  Swalahuddin Ayyubi, native of Kasaragod, gets Ph.D, Kerala,kasaragod,News,Top-Headlines,Principal,Education.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia