Suresh Gopi | പറശിനി മുത്തപ്പ സന്നിധിയില്‍ സുരേഷ് ഗോപി ദര്‍ശനം നടത്തി
കണ്ണൂര്‍: (KasargodVartha) പറശിനി മടപ്പുരയിലെ മുത്തപ്പ സന്നിധിയില്‍ സുരേഷ് ഗോപി ഭക്ത്യാദരപൂര്‍വ്വം ദര്‍ശനം നടത്തി.
തന്റെ മുന്‍ഗണന എം പിയുടെ പ്രവര്‍ത്തനത്തിനെന്ന് കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ പറശിനിക്കടവ് മടപ്പുരയില്‍ മുത്തപ്പ ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പിന്നെ മാത്രമേ ചെയ്യു, തനിക്ക് ലഭിച്ച വകുപ്പുകള്‍ പഠിച്ച് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ക്ഷേത്രം മടപ്പുര ഭാരവാഹികളും പ്രദേശവാസികളും വിശ്വാസികളും ചേര്‍ന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. മുത്തപ്പ ദര്‍ശനം നടത്തി മമ്പയറും തേങ്ങാപ്പൂളും ചായയുമടങ്ങുന്ന നിവേദ്യം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പറശിനിക്കടവില്‍ കേന്ദ്ര സഹമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു നൂറ് കണക്കിന് ആളുകളാണ് ഇവിടെ തടിച്ചു കൂടിയത്.