SC Order | സര്‍കാര്‍ വാദത്തിന് അംഗീകാരം; കെ എം ശാജിക്ക് നോടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്
കണ്ണൂര്‍: (www.kasargodvartha.com) പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയും മുന്‍ എംഎല്‍എയുമായ കെഎം ശാജിക്ക് സുപ്രീം കോടതി നോടീസയച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ നോടീസിന് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ശാജിക്ക് നിര്‍ദേശം നല്‍കി.
കെ എം ശാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് സുപ്രീം കോടതി നോടീസയച്ചത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ശാജിക്കെതിരെയുള്ള തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സര്‍കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Kannur, News, Kerala, SC, Supreme Order, Notice, KM Shaji, Supreme Court orders to send notice to KM Shaji