എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ? റഫ്‌സീനയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
May 18, 2017, 16:40 IST
കണ്ണൂര്‍: (www.kasargodvartha.com 18.05.2017) പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നു. എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ? എന്ന രീതിയിലുള്ള കുറിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. മാലൂര്‍ നിട്ടാറമ്പ് ലക്ഷം വീട് കോളനിയിലെ അബൂട്ടിയുടെ മകള്‍ റഫ്‌സീന(18)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശിവപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് റഫ്‌സീന. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്ലസ് ടു റിസള്‍ട്ടില്‍ 1200 മാര്‍ക്കില്‍ 1180 മാര്‍ക്ക് നേടി ഉന്നത വിജയം നേടിയിരുന്നു. എസ് എസ് എല്‍ സി പരീക്ഷയിലും റഫ്‌സീനയ്ക്ക് ഫുള്‍ എ പ്ലസ് ആണ് ലഭിച്ചത്. പരീക്ഷയിലെ മികച്ച നേട്ടത്തിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമായിരുന്നു റഫ്‌സീനയുടെ മരണം. മാതാവ് റഹ് മത്ത് ജോലികഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ റഫ്‌സീനയെ കണ്ടെത്തിയത്.
നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ ഒറ്റമുറിയുള്ള വീട്ടിലാണ് റഫ്‌സീനയും കുടുംബവും താമസിക്കുന്നത്. ഉന്നതപഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി റഫ്‌സീനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങള്‍ക്കിടയില്‍ റഫ്‌സീന എന്തിന് ഇത്തരമൊരു കടുംകൈ ചെയ്തതെന്നത് ദുരൂഹമായി തുടരുകയാണ്. ഇതിനിടയിലാണ് ആത്മഹത്യാ കുറിപ്പിലെ വരികള്‍ പുറത്തുവന്നത്. സഹോദരങ്ങള്‍: മന്‍സീന, മഹ്‌റൂഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Student, Plus Two, School, Suicide, Exam, SSLC, Family, Suicide note of Rafseena.