Award | സ്റ്റാര്‍ ഓഫ് കേരള ഗോള്‍ഡ് മെഡല്‍ അവാർഡ് മൈ കെയര്‍ അഗര്‍ബതിക്ക്; പാര്‍ശ്വഫലമില്ലാത്ത കൊതുക് നിര്‍വീകരണ ഉത്പന്നത്തിന് അംഗീകാരം
Mar 11, 2023, 21:30 IST
കണ്ണൂർ: (www.kasargodvartha.com) 2023 ലെ സ്റ്റാര്‍ ഓഫ് കേരള ഗോള്‍ഡ് മെഡല്‍ അവാര്‍ഡിന്, പാര്‍ശ്വഫലമില്ലാത്ത കൊതുക് നിര്‍വീകരണ ഉത്പന്നമായ മൈ കെയര്‍ അഗര്‍ബതി കംപനി അര്‍ഹരായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഓഫ് കേരളയുടെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സ്വർണ മെഡലും, അമ്പതിനായിരം രൂപയും, പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനൻ കൈമാറി.
കേരള സര്‍കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ, മാവേലി സ്റ്റോറുകള്‍, കൂടാതെ സര്‍കാര്‍-അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജനപ്രീതി നേടിയ പാര്‍ശ്വഫലമില്ലാത്ത ഉത്പന്നം എന്ന മാനദണ്ഡത്തിലാണ് മൈ കെയര്‍ അഗര്‍ബതി ഈ അവാര്‍ഡിന് അര്‍ഹരായത്. വിരമിച്ച ഉദ്യോഗസ്ഥർ അടങ്ങിയ നാലംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
2022ല്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നടത്തിയതിന് ബെസ്റ്റ് സെയില്‍സ് അവാര്‍ഡ് നേടിയ കണ്ണൂര്‍ സപ്ലൈകോ പീപിള്‍ ബസാറിന് വേണ്ടി വി നിഷാന്തിനെയും, കാസര്‍കോട് സപ്ലൈകോയില്‍ 31 വര്‍ഷം ജോലി ചെയ്ത് മികച്ച മാനജർക്കുള്ള അവാര്‍ഡ് നേടിയ ജമാലിനെയും പൊന്നാടയും ഉപഹാരവും നല്‍കി അനുമോദിച്ചു. സ്റ്റാര്‍ ഓഫ് കേരളയുടെ വുമണ്‍സ് വിംഗ് ചെയര്‍മാന്‍ സോനു രതീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജയമോഹന്‍ കെഎസ്, ഡോ. ജെ അജിത കുമാരി, രാഗില്‍ എന്‍എ, ദിനേശന്‍ തെക്കുമ്പാട് എന്നിവര്‍ക്കും ഉപഹാരം കൈമാറി.
സ്റ്റാര്‍ ഓഫ് കേരള ജെനറല്‍ സെക്രടറി എസ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. വിപിപി മുസ്ത്വഫ, വിനയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈകോ ഡിപോ കസ്റ്റോഡിയന്‍ ഓഫീസറും എസ്എന്‍ഇഎ സംസ്ഥാന പ്രസിഡന്‍റുമായ ആര്‍ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സതീശന്‍ കെഎസ് സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Keywords: Kannur, Kerala, News, Top-Headlines, Award, MLA, Government-of-Kerala, Kasaragod, My Care, Star of Kerala Gold Medal Award for My Care Agarbati.