Drowned | കണ്ണൂര്‍ ബാവലിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു
Apr 1, 2023, 15:42 IST
കണ്ണൂര്‍: (www.kasargodvartha.com) ബാവലിപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു. കൊട്ടിയൂര്‍ ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (34), മകന്‍ നെബിന്‍ ജോസ് (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു അപകടം.
കുട്ടിയുമായി പാലത്തിന് അടിയിലേക്കു നടന്നുപോയ ലിജോയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. ഇതോടെ കൂടെയെത്തിയ കുട്ടികള്‍ നിലവിളിക്കുകയും സമീപവാസികള്‍ ഓടിയെത്തി വിവരം തിരക്കുകയും ചെയ്തു.
ഇരിട്ടി എജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി യുപി സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ് നെവിന്‍. കുവൈതില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ. നാലു വയസുകാരി ശിവാനിയ മകളാണ്.
Keywords: Father, son drowned in river, Kannur, News, Drowned, Child, River, Dead Body, Hospital, Obituary, Top-Headlines, Kerala.