പോലീസ് സ്‌റ്റേഷനില്‍ വീണ്ടും മൂര്‍ഖന്‍
Jun 27, 2020, 19:54 IST
പരിയാരം: (www.kasargodvartha.com 27.06.2020) മഴക്കാലം തുടങ്ങിയതോടെ പരിയാരം പോലീസ് സ്റ്റേഷന്‍ വീണ്ടും മൂര്‍ഖന്റെ താവളമായി. കഴിഞ്ഞ ദിവസം സന്ധ്യയോടെ പരാതിക്കാരനെ കൊത്താന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ പോലീസുകാര്‍ക്ക് തന്നെ പിടികൂടേണ്ടി വന്നു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ചവിട്ടുപടിയില്‍ കിടന്ന മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞാണ് പരാതി പറയാന്‍ സ്റ്റേഷനിലേക്ക് കയറിവരികയായിരുന്ന യുവാവിനെ കടിക്കാന്‍ ശ്രമിച്ചത്.
ചീറ്റല്‍ കേട്ടതോടെ യുവാവ് കവച്ചുതുള്ളിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നാരായണന്‍, വിനോദ് എന്നിവര്‍ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കിയ ശേഷം വൈല്‍ഡ് റസ്‌ക്യൂു ടീമംഗമായ പിലാത്തറയിലെ പവിത്രനെ ഏല്‍പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും സ്റ്റേഷനില്‍ പോലീസുകാരന്‍ പാമ്പിന്റെ കടിയേല്‍ക്കാതിരുന്നത് തലനാരിഴയ്ക്കായിരുന്നു. പഴകിദ്രവിച്ച കെട്ടിടം ചോര്‍ന്നൊലിക്കുന്നതിനിടെയാണ് ഇഴജന്തുക്കളുടെയും താവളമായി പോലീസ് സ്റ്റേഷന്‍ മാറിയത്.
Keywords: Kannur, Kerala, News, Snake, Police-station, Snake in Police Station