city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Shankarankutty Marar | വാദ്യകലാകാരന്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് നാടിന്റെ യാത്രാമൊഴി: വിടപറഞ്ഞത് വാദ്യകലയെ ജനകീയമാക്കിയ കലാകാരന്‍

പയ്യന്നൂര്‍: (www.kvartha.com) മലബാറില്‍ വാദ്യകലയെ ജനകീയ വല്‍കരിച്ച കടന്നപ്പളളി ശങ്കരന്‍കുട്ടി മാരാറിന്(72) നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ പഞ്ചവാദ്യ സംഘം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തോടെ സംസ്‌കരിച്ചു.


വാദ്യകലയ്ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ശങ്കരന്‍കുട്ടി മാരാരുടേത്. പട്ടിണിയും ദാരിദ്ര്യവും മൂലം കടന്നപ്പളളി യുപി സ്‌കൂളിലെ ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് പിതാവ് ശങ്കരമാരാറില്‍ നിന്നും വാദ്യമേളങ്ങളുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ശേഷം കടന്നപ്പളളി വെളളാലങ്ങര ശിവക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

അരനൂറ്റാണ്ടിലധികമായി മേളപ്പെരുമയുടെ ആസ്വാദ്യത ലോകം മുഴുവന്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. കോറോത്ത് നാരായണ മാരാരെ ഗുരുവായി സ്വീകരിച്ച് വീണ്ടും നീണ്ട വര്‍ഷങ്ങള്‍ ചിലവഴിച്ചു. പിന്നീട് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെ കൂടെ കൂട്ടിനു കിട്ടിയപ്പോള്‍ വാദ്യലോകത്ത് പുതിയൊരു ചരിത്രം തന്നെ രചിക്കുകയായിരുന്നു.

പാരീസ്, ലന്‍ഡന്‍, ഇന്‍ഡോര്‍, ബ്രസീല്‍, മൊറോകൊ, സിംഗപൂര്‍ തുടങ്ങി പതിനാലോളം വിദേശരാജ്യങ്ങളില്‍ വാദ്യകലയുടെ പെരുമതീര്‍ത്തു. വരേണ്യവര്‍ഗത്തിന് മാത്രം പ്രാപ്തമായ ക്ഷേത്രകലകള്‍ സമൂഹത്തിലെ കീഴ് ജാതിക്കാരെ കൂടി അഭ്യസിപ്പിച്ചതിലൂടെ സമുദായത്തില്‍ നിന്നും കടുത്ത എതിര്‍പ്പു ശങ്കരന്‍ കുട്ടിമാരാര്‍ നേരിട്ടിരുന്നു.

എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് അദ്ദേഹം തന്റെ കഴിവുകള്‍ പിന്‍തലമുറകളിലേക്ക് പകര്‍ന്നു നല്‍കി. ഗുരുവായൂര്‍ ദേവസ്വം നാലുതവണ ശങ്കരന്‍കുട്ടിയെ ആദരിച്ചു. കൊട്ടിയൂര്‍ ദേവസ്വം ഓച്ചര്‍ ബഹുമതി നല്‍കി ശങ്കരന്‍കുട്ടി മാരാരെ ആദരിച്ചിരുന്നു. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടുംപുറത്തു നിന്ന് വാദ്യരത്നം ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

മറ്റു വിവിധ ക്ഷേത്രങ്ങളും ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഏഷ്യന്‍ ഗെയിംസിലെ മേളവും തിടമ്പും നൃത്തവും വളളസദ്യയുടെ മേളം തുടങ്ങിയ രംഗങ്ങളില്‍ ഇദ്ദേഹം ശ്രദ്ധേയനായി. നെന്‍മാറ, വല്ലങ്ങി മേള പ്രമാണവും ഗുരുവായൂര്‍ ഉത്സവത്തിലെ സ്ഥിരം സീനിയര്‍ തായമ്പകയിലെ നേതൃത്വവും എടുത്തുപറയേണ്ടതാണ്. പയ്യന്നൂര്‍ പഞ്ചവാദ്യം സംഘം രൂപീകരിച്ച ഇദ്ദേഹം മരണസമയം വരെ അതിന്റെ രക്ഷാധികാരിയായിരുന്നു.

Shankarankutty Marar | വാദ്യകലാകാരന്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് നാടിന്റെ യാത്രാമൊഴി: വിടപറഞ്ഞത് വാദ്യകലയെ ജനകീയമാക്കിയ കലാകാരന്‍

പുളിയമ്പളളി വിജയലക്ഷ്മി വാരസ്യരാണ് ഭാര്യ: മക്കള്‍: ശ്രീലത(തിരുവില്വാമല) സ്മിത(അസി. എഡ്യൂകേഷന്‍ ഓഫിസ് തളിപറമ്പ്) ശ്രീവിദ്യ(ചെങ്ങല്‍) മരുമക്കള്‍: ശശികുമാര്‍(റിട. ആര്‍മി) കോട്ടക്കല്‍ രമേശന്‍(പറശിനി മഠപ്പുരക്ഷേത്രം) സുരേന്ദ്രന്‍(ബഹ്റിന്‍) സഹോദരങ്ങള്‍: നളിനി മാരസ്യാര്‍, പരേതരായ നാരായണി മാരസ്യാര്‍, കലാചാര്യ ടിവി ബാലകൃഷ്ണ മാരാര്‍.

Keywords:  Instrumentalist Shankarankutty Marar Passed Away, Kannur, News, Death, Obituary, Temple, Festival, Criticism, Religion, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia