സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
Jul 7, 2013, 15:50 IST
കാസര്‍കോട്: കുത്തേറ്റ് മരിച്ച സാബിത്തിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷമായിരിക്കും വൈകിട്ടോടെ പരിയാരത്തേക്ക് കൊണ്ടുപോവുകയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.
അതിനിടെ കാസര്‍കോടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെര്‍ക്കള, വിദ്യാനഗര്‍, നുള്ളിപ്പാടി, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു. നഗരത്തില്‍ കടകള്‍ അടഞ്ഞ് കിടക്കുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നഗരത്തിന്റെ പലഭാഗത്തും വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ ഉള്‍പെടെയുള്ള മറ്റ് ജില്ലകളില്‍ നിന്നും പോലീസുകാരെ കാസര്‍കോട്ട് എത്തിക്കുന്നുണ്ട്.
അതേസമയം കൊലയാളികളെ പിടികൂടാന്‍ മെനക്കെടാതെ നഗരത്തില്‍ എത്തിയ നിരപരാധികളായ യുവാക്കളെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് ജനക്കൂട്ടം ഞായറാഴ്ച ഉച്ചയ്ക്ക് ടൗണ്‍ സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മൃതദേഹം സൂക്ഷിച്ച നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡിലും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. മൃതദേഹം കാണാന്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, മുന്‍മന്ത്രി സി.ടി അഹ്മദലി, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
സാബിത്തിന് കുത്തേറ്റ ജെ.പി കോളനിയില്‍ എത്തി ഒരു സംഘം അക്രമം അഴിച്ചുവിട്ടതായും റിപോര്‍ട്ടുകളുണ്ട്. പോലീസെത്തി ചിലരെ കസ്റ്റഡിയിലെടുത്താണ് രംഗം ശാന്തമാക്കിയത്. ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചതും, ഹോട്ടലുകള്‍ ഉള്‍പെടെയുള്ള കടകള്‍ അടച്ചിട്ടതും നഗരത്തില്‍ ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കിയിട്ടുണ്ട്.
അക്രമം വ്യാപിക്കാതിരിക്കാനും സംഘര്‍ഷ സ്ഥിതി നീക്കാനും പോലീസ് ഊര്‍ജിതമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. നേരത്തെ ജില്ലാ പോലീസ് സുപ്രണ്ടായിരുന്ന എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം ലക്ഷ്യം കണ്ട് സമാധാന സ്ഥിതി നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവാവിന്റെ കൊലപാതകം അരങ്ങേറിയത്. സ്ഥലം മാറിപ്പോയ എസ്.പിക്ക് പകരം പുതിയ എസ്.പി തിങ്കളാഴ്ച ചുമതല ഏല്‍ക്കാനിരിക്കെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളിലെല്ലാം റസിഡന്‍ഡ് അസോസിയേഷനുകള്‍ രൂപീകരിക്കുകയും പൊന്‍പുലരി പോലെയുള്ള പരിപാടികള്‍ നടത്തിയും ആവശ്യമായ വാഹനങ്ങളും മറ്റു സൗകര്യങ്ങളും നല്‍കി പോലീസ് സേനയെ ഉണര്‍ത്തിയും എസ്. സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന്റെ ഫലമായി മാസങ്ങളായി കാസര്‍കോട്ട് സമാധാന അന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. എസ്.പിയുടെ സ്ഥലംമാറ്റവും നോമ്പ് കാലം ആരംഭിക്കാനിരിക്കുന്നതുമായ സന്ദര്‍ഭവും മുതലെടുത്ത് ആസുത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
സ്‌കൂളിന് നേരെ തീവ്രവാദി ആക്രമണം; 29 കുട്ടികളെയടക്കം 42 പേരെ വധിച്ചു
അതിനിടെ കാസര്‍കോടും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെര്‍ക്കള, വിദ്യാനഗര്‍, നുള്ളിപ്പാടി, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ വാഹനങ്ങള്‍ തടയുകയും ചെയ്തു. നഗരത്തില്‍ കടകള്‍ അടഞ്ഞ് കിടക്കുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ നഗരത്തിന്റെ പലഭാഗത്തും വിന്യസിച്ചിട്ടുണ്ട്. കണ്ണൂര്‍ ഉള്‍പെടെയുള്ള മറ്റ് ജില്ലകളില്‍ നിന്നും പോലീസുകാരെ കാസര്‍കോട്ട് എത്തിക്കുന്നുണ്ട്.
അതേസമയം കൊലയാളികളെ പിടികൂടാന്‍ മെനക്കെടാതെ നഗരത്തില്‍ എത്തിയ നിരപരാധികളായ യുവാക്കളെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തുവെന്നാരോപിച്ച് ജനക്കൂട്ടം ഞായറാഴ്ച ഉച്ചയ്ക്ക് ടൗണ്‍ സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മൃതദേഹം സൂക്ഷിച്ച നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ റോഡിലും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. മൃതദേഹം കാണാന്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, മുന്‍മന്ത്രി സി.ടി അഹ്മദലി, വിവിധ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

അക്രമം വ്യാപിക്കാതിരിക്കാനും സംഘര്‍ഷ സ്ഥിതി നീക്കാനും പോലീസ് ഊര്‍ജിതമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. നേരത്തെ ജില്ലാ പോലീസ് സുപ്രണ്ടായിരുന്ന എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതെല്ലാം ലക്ഷ്യം കണ്ട് സമാധാന സ്ഥിതി നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവാവിന്റെ കൊലപാതകം അരങ്ങേറിയത്. സ്ഥലം മാറിപ്പോയ എസ്.പിക്ക് പകരം പുതിയ എസ്.പി തിങ്കളാഴ്ച ചുമതല ഏല്‍ക്കാനിരിക്കെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളിലെല്ലാം റസിഡന്‍ഡ് അസോസിയേഷനുകള്‍ രൂപീകരിക്കുകയും പൊന്‍പുലരി പോലെയുള്ള പരിപാടികള്‍ നടത്തിയും ആവശ്യമായ വാഹനങ്ങളും മറ്റു സൗകര്യങ്ങളും നല്‍കി പോലീസ് സേനയെ ഉണര്‍ത്തിയും എസ്. സുരേന്ദ്രന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിന്റെ ഫലമായി മാസങ്ങളായി കാസര്‍കോട്ട് സമാധാന അന്തരീക്ഷം നിലനില്‍ക്കുകയായിരുന്നു. എസ്.പിയുടെ സ്ഥലംമാറ്റവും നോമ്പ് കാലം ആരംഭിക്കാനിരിക്കുന്നതുമായ സന്ദര്‍ഭവും മുതലെടുത്ത് ആസുത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
ക്യാച്ച് മിസ്സായി; റെയ്‌നയും ജഡേജയും തമ്മില്‍ത്തല്ലി
Keywords: Kasaragod, Youth, Killed, Police, Kannur, Hospital, N.A.Nellikunnu, P.B. Abdul Razak, C.T Ahmmed Ali, Sabith, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.