ആര്‍ എസ് എസ് നേതാവിന്റെ കൊല; ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു, കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറും, ഉടമയും ഡ്രൈവറും കസ്റ്റഡിയില്‍
May 14, 2017, 15:05 IST
കണ്ണൂര്‍: (www.kasargodvartha.com 14.05.2017) പയ്യന്നൂരില്‍ ആര്‍ എസ് എസ് നേതാവ് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. റെനീഷ്, അനൂപ് എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്നും പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു. രാമന്തളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന്റെ ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്.
കൊല നടന്ന സ്ഥലത്തിന് സമീപമുള്ള കടകളിലെയും വീടുകളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കൊലയാളികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് സി ഐ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം കാറിനകത്ത് മുളക് പൊടി വിതറിയിരുന്നതായി പോലീസ് പറഞ്ഞ്. ഇത് അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള തന്ത്രമാണെന്നും സംശയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Payyanur, Murder, Police, Accuse, Car, custody, Driver, Vehicle, Chilly Powder, RSS, Hint, Incident.
കൊല്ലപ്പെട്ട ബിജു
Keywords: Kannur, Payyanur, Murder, Police, Accuse, Car, custody, Driver, Vehicle, Chilly Powder, RSS, Hint, Incident.