city-gold-ad-for-blogger

ആര്‍ എസ് എസ് നേതാവിനെ വെട്ടിക്കൊന്നു; കണ്ണൂരില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍

കണ്ണൂര്‍: (www.kasargodvartha.com 12/05/2017) പയ്യന്നൂര്‍ പാലക്കോട് ആര്‍ എസ് എസ് നേതാവിനെ വെട്ടിക്കൊന്നു. കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജുവാണ് (34) കൊല്ലപ്പെട്ടത്. പാലക്കോട് പാലത്തിനു മുകളില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

ആര്‍ എസ് എസ് നേതാവിനെ വെട്ടിക്കൊന്നു; കണ്ണൂരില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍

പയ്യന്നൂര്‍ രാമന്തളയിലെ സി പി എം പ്രവര്‍ത്തകന്‍ സി വി ധനരാജ് (36) വധക്കേസിലെ 12 -ാം പ്രതിയാണ് ബിജു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kannur, RSS, Killed, Kerala, Top-Headlines, Cews, Murder, Biju, RSS leader hacked to death: BJP calls Harthal in Kannur on Saturday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia