മാഹിയിലെ സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷമാക്കി ആര്‍ എസ് എസ്, കൊലപാതകത്തില്‍ സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍
May 8, 2018, 13:09 IST
കണ്ണൂര്‍:(www.kasargodvartha.com 08/05/2018) തിങ്കളാഴ്ച്ച കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പങ്കുവെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഷുഹൈബ് വധത്തിന് ശേഷം സംഘര്‍ഷമൊഴിഞ്ഞ് നിന്ന കണ്ണൂരില്‍ ചെറിയ ഇടവേളക്ക് ശേഷമാണ് മണിക്കുറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങളും അരങ്ങേറിയത്.
വീണ്ടും ജില്ലയിലെ സ്ഥിതി സംഘര്‍ഷഭരിതമാക്കിയത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മും ബിജെപിയും പരസ്പരം ആരോപിക്കുമ്പോള്‍ സിപിഎമ്മുകാരന്റെ കൊലപാതകം ആഘോഷിക്കുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കൊലപാതകത്തില്‍ സന്തോഷം പങ്കുവെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം വടികൊടുത്ത് അടി വാങ്ങിയെന്ന ന്യായീകരണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള ശരത് സച്ചു എന്ന സജീവ ആര്‍ എസ്എസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. 'ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും , ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും'.
സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിരൊയിലിനെ വെട്ടി കൊന്നത് പത്തംഗ സംഘമാണെന്ന് പോലീസ് വ്യക്താക്കി.ന്യൂമാഹിയില്‍ 2010 ല്‍ നടന്ന ഇരട്ടകൊലപാതകങ്ങളുടെ പ്രതികാരമാണ് ബാബുവിന്റെ കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ബിജെപി പ്രവര്‍ത്തകരായ വിജിത്ത് ഷിനോജ് എന്നിവരെയാണ് എട്ട് വര്‍ഷം മുന്‍പ് വെട്ടികൊലപ്പെടുത്തിയത്. ഒരു രാഷ്ട്രീയ കേസില്‍ മാഹി കോടതിയില്‍ ഹാജരായ ശേഷം ബൈക്കില്‍ തിരിച്ചു വരവേയായിരുന്നു ബോംബെറിഞ്ഞ ശേഷം ഇരുവരേയും വെട്ടികൊലപ്പെടുത്തിയത്.
സംഭവത്തില്‍ കൊടി സുനി ഉള്‍പ്പെടെ 16 പേരായിരുന്നു പ്രതികള്‍.ഈ കൊലപാതകത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ബാബു എന്ന് നേരത്തേ ബിജെപി ആരോപിച്ചിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം ബാബുവിനെ വെട്ടിക്കൊന്നതിന്റെ പ്രതികാരമായാണ് ഷനോജിനെ വെട്ടികൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
കണ്ണൂരില്‍ ആര്‍എസ്എസ് കൊലപാതകത്തിന് കോപ്പ് കൂട്ടുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് കേന്ദ്രമായ ചാളപ്പറമ്പില്‍നിന്ന് കഴിഞ്ഞ ദിവസം ഐസ്‌ക്രീം ബോംബുകളും ബോംബ് നിര്‍മാണസാമഗ്രികളും കണ്ടെടുത്തിരുന്നു. ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച ബോംബുകളും നിര്‍മിക്കാന്‍ സൂക്ഷിച്ച ഐസ്‌ക്രീം ബോളുകളുമാണ് കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് സമീപ പ്രദേശമായ മാഹിയില്‍ കൊലപാതകം നടന്നത്.
കണ്ണൂരിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെയിട്ടുണ്ട്. കണ്ണൂരില്‍ സമാധാനം തകര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
മനുഷ്യ ജീവന് വിലയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും ആളുകളെ കൊല്ലുന്ന കാര്യത്തില്‍ സി പി എമ്മും ബി ജെ പിയും മത്സരിക്കുകയാണെന്നും വിഎം സുധീരന്‍ പറഞ്ഞു.
പുള്ളിപ്പുലിയുടെ പുള്ളി മായില്ല; ആര്‍ എസ് എസ് അക്രമവും നിര്‍ത്തില്ല എന്ന് പറഞ്ഞാണ് പി ജയരാജന്‍ അര്‍ എസ് എസിനെ വിലയിരുത്തിയത്. അതേ സമയം സംസ്ഥാനത്തെ ക്രമയമാധാനം തകര്‍ന്നെന്ന് രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Murder, RSS, CPM, Ramesh-Chennithala, Kodiyeri Balakrishnan, BJP, V M Sudheeran,Social-Media, RSS celebrating CPM volunteer's deaths in Social Media