മലബാര്‍ എക്സ്പ്രസില്‍ കവര്‍ച്ച; സിംഗപ്പൂരില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട് സ്വദേശിനിയുടെ ഒമ്പതര പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു
Feb 8, 2020, 11:42 IST
കണ്ണൂര്‍: (www.kasaragodvartha.com 08.02.2020) തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ കവര്‍ച്ച. കാസര്‍കോട് സ്വദേശിനിയുടെ ഒമ്പതര പവന് സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് പുല്ലൂര്‍ സ്വദേശിനി പ്രവീണ (24)യുടെ താലിമാലയടക്കമുള്ള സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സിംഗപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി കാസര്‍കോട്ട് ട്രെയിനില്‍ വരികയായിരുന്നു പ്രവീണ.
രാവിലെ ആറു മണിയോടെ മാഹിയിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞ്. കണ്ണൂരെത്തി റെയില്‍വേ പോലീസില്‍ പരാതി നല്കി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എ ടി എം കാര്‍ഡ്, ആധാര്‍ കാര്‍ഡ് അടക്കമുള്ള ബാഗാണ് നഷ്ടപ്പെട്ടതെന്ന് യുവതി പരാതിപ്പെട്ടു.
അതേസമയം ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും കവര്‍ച്ച നടന്നിട്ടുണ്ട്. ചെന്നൈ സ്വദേശി പൊന്നിമാരനാണ് കവര്‍ച്ചയ്ക്കിരയായത്. 15 ലക്ഷം രൂപയുടെ സ്വര്‍ണവും 22,000 രൂപയും വിലയേറിയ വാച്ചും നഷ്ടപ്പെട്ടു. തിരുപ്പൂര്‍ കഴിഞ്ഞാണ് മോഷണമെന്നാണ് പൊന്നിമാരന്റെ പരാതി. ഇയാള്‍ എ സി കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. രണ്ടു സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമാണോ എന്ന സംശയത്തിലാണ് പോലീസിപ്പോള്‍. പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണമാണ് നടക്കുന്നത്.
Keywords: Kannur, Robbery, Train, kasaragod, Natives, complaint, Robbery in Malabar Express; Woman's Gold ornaments robbed < !- START disable copy paste -->