city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഡംബര ജീവിതത്തിനായി മോഷണം; പറശിനിക്കടവില്‍ കുട്ടിയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: (www.kasargodvartha.com 26.12.2019) ആഡംബര ജീവിതം മോഷണം പതിവാക്കിയ യുവതി ഒടുവില്‍ കുടുങ്ങി. പാനൂര്‍ മേലെ ചമ്പാട്ടെ വാടക വീട്ടില്‍ താമസിക്കുന്ന ഷംന ബിജു (38) വിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. ക്രിസ്തുമസ് ദിവസം അവധിയായതിനാല്‍ പരശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനത്തിനായി നിരവധി പേരാണ് എത്തിയിരുന്നത്.

രാവിലെ 9.30 മണിയോടെ ചാലക്കുടി സ്വദേശികളുടെ കുഞ്ഞിന്റെ ഒന്നര പവന്‍ സ്വര്‍ണ കാല്‍വള നഷ്ടപ്പെട്ടിരുന്നു. പിന്നീട് കോഴിക്കോട്ട് നിന്നെത്തിയ കുടുംബാംഗങ്ങളുടെ കുട്ടിയുടെ രണ്ട് പവന്‍ വരുന്ന വളകളും നഷ്ടപ്പെട്ടു. മോഷണവിവരം ക്ഷേത്ര അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലീസ് ക്ഷേത്രത്തിലെത്തി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരിസരത്തു നിന്നു തന്നെ ഷംന ബിജു പിടിയിലായത്.

തൃശൂരില്‍ നിന്നും കോഴിക്കോട് നാദാപുരത്ത് നിന്നും എത്തിയ കുടുംബത്തിലെ നിരവധി കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ ഇതേ ദിവസം കാണാതായിരുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഷംന പോലീസ് പിടിയിലായതോടെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വരുമെന്നാണ് കരുതുന്നത്. നാട്ടില്‍ മാന്യമായി ജീവിക്കുന്ന ഷംന പിടിയിലായത് നാട്ടുകാരില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. നാലുമാസം മുമ്പ് മകളുടെ വിവാഹം കഴിഞ്ഞതിനു ശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി യുവതി പറയുന്നു.

സമ്പന്ന കുടുംബത്തില്‍ ജനിച്ച യുവതി ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കുടുംബവുമായുള്ള ബന്ധം പൂര്‍ണമായും അവസാനിക്കുകയായിരുന്നു. അണിഞ്ഞൊരുങ്ങി നടക്കാനുള്ള ആഗ്രഹവും ആഡംബര ജീവിതവും നയിക്കാനാണ് മോഷണത്തിനിറങ്ങിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തളിപ്പറമ്പ് സി ഐ എന്‍ കെ സത്യനാഥന്‍, എസ് ഐ പുരുഷോത്തമന്‍, എ എസ് ഐ എ ജി അബ്ദുര്‍ റഊഫ്, സ്‌നേഹേഷ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷംനയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ആഡംബര ജീവിതത്തിനായി മോഷണം; പറശിനിക്കടവില്‍ കുട്ടിയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച യുവതി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, news, arrest, Police, Robbery, Crime, Top-Headlines, Kannur, Robbery case; woman arrested
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia