നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി വാഹനം മോഷ്ടിച്ചു കൊണ്ടുവരുന്നതിനിടെ കണ്ണൂരില്‍ അറസ്റ്റില്‍
Jun 13, 2017, 08:54 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2017) നിരവധി മോഷണ കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി വാഹനം മോഷ്ടിച്ചു കൊണ്ടുവരുന്നതിനിടെ കണ്ണൂരില്‍ അറസ്റ്റിലായി. പളളിക്കര ബിലാല്‍ നഗര്‍ സ്വദേശി കെ. അബ്ദുല്‍ കബീറിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഡിവൈഎസ്പി പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കോഴിക്കോട് നിന്നും വാഹനം മോഷണം നടത്തി വരുന്നതിനിടയിലാണ് കണ്ണൂര്‍ എ കെ ജി ആശുപത്രിക്ക് സമീപ വെച്ച് പ്രതിയെ പോലീസ് പിടികൂടിയത്.
കോഴിക്കോട് കാരന്തൂറില്‍ നിന്നും ഇയാള്‍ മോഷ്ടിച്ച കെഎല്‍ 63 ബി 9559 നമ്പര്‍ ടെമ്പോ ട്രാവലര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച നാല് വാഹനങ്ങളെ കുറിച്ചും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. മോഷണം നടത്തിയ വാഹനങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വില്‍പ്പന നടത്തുകയാണ് പ്രതി ചെയ്യുന്നത്.
2015 മെയ് 21 ന് കണ്ണൂര്‍ വളപട്ടണത്ത് യാത്രയ്ക്കിടയില്‍ വിശ്രമിക്കുകയായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനം അക്രമിച്ച് പത്ത് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കബീറെന്ന് പോലീസ് പറഞ്ഞു. പുതിയതെരുവിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ഏതാനും ആഴ്ചകള്‍ മുമ്പാണ് ജയില്‍ മോചിതനായത്.
ടൗണ്‍ സി ഐ രത്നകുമാര്‍, എസ് പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Top-Headlines, news, Vehicle, Robbery, case, Accuse, arrest, Kannur, Robbery case accused arrested in Kannur