city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂരിലെ സഹകരണ അർബൻ സൊസൈറ്റി തെരെഞ്ഞടുപ്പിലെ പ്രശ്നങ്ങൾ; കോൺഗ്രസ് - ലീഗ് ബന്ധത്തിൽ പൊട്ടിത്തെറി; ലീഗ് കൺവീനർ സ്ഥാനങ്ങൾ രാജിവെച്ചതോടെ യുഡിഎഫ് മുന്നണി സംവിധാനം ഇല്ലാതായി

പയ്യന്നൂർ: (www.kasargodvartha.com 30.12.2021) പയ്യന്നൂർ സഹകരണ അർബൻ ബാങ്ക് തെരെഞ്ഞടുപ്പിലെ പ്രശ്നങ്ങൾ കോൺഗ്രസ് - ലീഗ് ബന്ധത്തെ പൊട്ടിത്തെറിയിലെത്തിച്ചു. ലീഗ് കൺവീനർ സ്ഥാനങ്ങൾ രാജിവെച്ചതോടെ പയ്യന്നൂരിൽ യുഡിഎഫ് മുന്നണി സംവിധാനം ഫലത്തിൽ ഇല്ലാതായി. നിലവിലുള്ള ബാങ്ക് പ്രസിഡണ്ടിൻ്റെ മുന്നണി മര്യാദ ലംഘിച്ച തീരുമാനങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നാണ് ആരോപണം.
 
പയ്യന്നൂരിലെ സഹകരണ അർബൻ സൊസൈറ്റി തെരെഞ്ഞടുപ്പിലെ പ്രശ്നങ്ങൾ; കോൺഗ്രസ് - ലീഗ് ബന്ധത്തിൽ പൊട്ടിത്തെറി; ലീഗ് കൺവീനർ സ്ഥാനങ്ങൾ രാജിവെച്ചതോടെ യുഡിഎഫ് മുന്നണി സംവിധാനം ഇല്ലാതായി

നിലവിലെ ഒമ്പത് ഡയറക്ടർമാരിൽ രണ്ട് ഡയറക്ടർമാർ ലീഗിനുണ്ട്. പ്രസിഡൻ്റിൻ്റെ തെറ്റുകൾ ചോദ്യം ചെയ്ത നിലവിലെ വനിതാ ഡയറക്ടറെ ബാങ്ക് പ്രസിഡൻ്റ് അവഹേളിച്ചു മാറ്റി നിർത്തിയിരുന്നതായി ലീഗ് നേതൃത്വം പറയുന്നു. ഇതോടു കൂടിയാണ് പുതിയ തീരുമാനം എടുക്കേണ്ടി വന്നതെന്നും ലീഗ് നേതൃത്വം വിശദീകരിക്കുന്നു.

പുതിയ തിരഞ്ഞെടുപ്പിൽ 11 ഡയറക്ടർമാരെയാണ് തിരഞ്ഞെടുക്കേണ്ടത്. അത് കൊണ്ട് തന്നെ നിലവിലെ രണ്ട് ഡയറക്ടർ സ്ഥാനവും, ജനറൽ സീറ്റ് നൽകണമെന്ന ലീഗ് ആവശ്യം നിലവിലെ പ്രസിഡൻ്റ് ഉൾപെടെയുള്ള കോൺഗ്രസ് നേതാക്കൾ നിരാകരിച്ചതായി പറയുന്നു. ഇതിനെ തുടർന്ന് അടിയന്തിരമായി ചേർന്ന മുൻസിപൽ മുസ്ലിം ലീഗ് നേതൃയോഗമാണ് യു ഡി എഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്. മുൻസിപാലിറ്റി പരിധിയിലെ മൂന്ന് മണ്ഡലം യു ഡി എഫ് കമിറ്റികളുടെയും കൺവീനർ സ്ഥാനം രാജിവെക്കാനും യോഗം തീരുമാനിച്ചു.

ഇതോട് കൂടി പയ്യന്നൂർ മുൻസിപാലിറ്റി പരിധിയിൽ യു ഡി എഫ് സംവിധാനം ഇല്ലാതായി.ഭാവി പരിപാടികൾ ആലോചിക്കാൻ മുസ്ലിം ലീഗ് യോഗം അടുത്ത ദിവസം തന്നെ ചേരുമെന്ന് നേതാക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Payyannur, Kannur, Top-Headlines, Political party, Politics, Congress, Muslim-league, UDF, Rift in the Congress-League relationship in Payyannur.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia